ബഷീര്‍ ദിനം ക്വിസ് | July 05


Vaikom Muhammad Basheer | BASHEER DAY QUIZ
ബഷീര്‍ ദിനം ക്വിസ് 
ജൂലൈ 5: വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തില്‍ നന്മയുടെ സൗരഭ്യം പരത്തിയ എഴുത്തുകാരനായിരുന്നു. അനുഭവത്തിന്‍റെയും ആഖ്യാനത്തിന്‍റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ എക്കാലത്തും വിസ്മയിപ്പിച്ചിരുന്നു അദ്ദേഹം. തന്‍റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്‍റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
"പുല്ലും പുഴയും മരുഭൂമിയും മലയും വലിയ ഒന്നിന്റെ ഭാഗങ്ങളാണ്"

ബഷീര്‍ ദിനം ക്വിസ് ചുവടെ

1. വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി ആദ്യം എഴുതിയത്‌ ഏത്‌ ഭാഷയില്‍?
- ഇംഗ്ലീഷില്‍

2. വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരിൽ?
- ബേപ്പൂർ സുൽത്താൻ

3. ബഷീറിന്റെ ജന്മദേശം?
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്

4. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകൃതി?
- പ്രേമലേഖനം (1942)

5. ബഷീര്‍ എഴുതിയ നാടകം?
- കഥാബീജം

6. ബഷീറിന് ജയിൽവാസം ലഭിച്ചത് ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്?
- കോഴിക്കോട് വച്ച് നടന്ന ഉപ്പ് സത്യാഗ്രഹം 

7. കഥാ ബീജത്തിന്‌ അവതാരിക എഴുതിയത്‌ ആര്‌ ?
- ജി. ശങ്കരക്കുറുപ്പ്‌

8. ബഷീറിന്റെ മാതാപിതാക്കളുടെ പേര്?
പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ

9. ബഷീര്‍ മരിച്ചതിനു ശേഷം പുറത്തിറക്കിയ ബഷീറിന്റെ 3 കൃതികള്‍ ?
- യാ ഇലാഹി, പ്രേം പാറ്റ, ജീവിതം ഒരു അനുഗ്രഹം

10. ഇലാഹി യില്‍ ബഷീര്‍ എഴുതിയ ഒരേ ഒരു കവിത?
- അനശ്വര പ്രകാശം

11. യാ ഇലാഹിയില്‍ ബഷീര്‍ എഴുതിയ ഒരു ചെറു ലേഖനം ?
- എന്റെ ചരമ കുറിപ്പ്‌

12. ബാല്യകാല സഖിയുടെ സുവര്‍ണ ജൂബിലിപതിപ്പ്‌ പുറത്തു വന്നത്‌ ഏത്‌ വര്‍ഷം?
- 1994 ഓഗസ്റ്റില്‍

13. ബാല്യകാലസഖി എന്ന നോവൽ സിനിമയായി സംവിധാനം ചെയ്തത്?
- പി.ഭാസ്കരൻ 

14. മജീദും സുഹ്‌റയും കഥാപാത്രങ്ങളായ ബഷീറിന്റ കൃതി?
- ബാല്യകാലസഖി 

15. ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചത് ആരാണ്?
- മമ്മൂട്ടി 

16. മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആര് ?
മമ്മൂട്ടി 

17. ബഷീറിന്റെ മതിലുകൾ എന്ന നോവൽ ചലച്ചിത്രമാക്കിയ സംവിധായകൻ?
- അടൂർ ഗോപാലകൃഷ്ണൻ 

18. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന പദം ഏത് കൃതിയിൽ നിന്ന്?
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്  

19. ബഷീറിന്റെ ഏത് കൃതിക്കാണ് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നുകൂടി പേരുള്ളത്?
- പാത്തുമ്മായുടെ ആട് 

20. ആത്മകഥാപരമായ ബഷീർ കൃതി?
- ഓർമ്മയുടെ അറകൾ 

21. പ്രേം പാറ്റ ഏത്‌ പേരിലായിരുന്നു മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്‌?
- മരച്ചുവട്ടില്‍

22. ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം ഏത്‌ പ്രസിദ്ധീകരണത്തിലാണ്‌ അച്ചടിച്ച്‌ വന്നത്‌?
- ജയകേസരിയില്‍

23. ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌, പാത്തുമ്മയുടെ ആട്‌ എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ ഒറ്റപ്പുസ്തകമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്താണ്‌ ആ പുസ്തകത്തിന്റെ പേര്‌ ?
- Me Grandad 'ad  An  Elephant 

24. 1990-ഇല്‍ ബഷീറിനെ വല്ലാതെ മുറിപ്പെടുത്തിയതും മലയാള സാഹിത്യ ലോകത്തൊരു കൊടുങ്കാറ്റായി മാറിയതുമായ ഒരു സംഭവമുണ്ടായി. ഒരു പുസ്തകം ആണതിന്‌ ഇടയാക്കിയത്‌ ഏതാണ്‌ ആ പുസ്തകം?
- ഉപ്പൂപ്പാന്റെ കുയ്യാനകള്‍

25. അക്കാലത്ത്‌ ഈ പുസ്തകത്തിന്‌ മറുപടിയായി E.M അഷ്റഫ്‌ രചിച്ച കൃതി?
- ബഷീറിന്റെ ഐരാവതങ്ങള്‍

26. ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളെയും സ്നേഹിക്കണമെന്നതായിരുന്നു ബഷീറിന്റെ തത്വശാസ്ത്രം. ഇത്‌ തെളിയിക്കുന്ന കഥ ഏതാണ്‌ ?
- ഭൂമിയുടെ അവകാശികള്‍

27. ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകടമാക്കുന്ന കഥ?
- തേന്‍മാവ്‌
 
28. ചോദ്യോത്തര രൂപത്തില്‍ രചിച്ചിട്ടുള്ള ബഷീര്‍ കൃതി
- നേരും നുണയും

29. ബഷീറിന്റെ കുടുംബകഥ എന്ന് വിശേഷിപ്പിക്കുന്ന കൃതി?
- പാത്തുമ്മയുടെ ആട് 

30. പട്ടം താണു പിള്ളയെ പരിഹസിച്ച്‌ ബഷീര്‍ എഴുതിയ ഏകാങ്ക നാടകം ?
- പട്ടത്തിന്റെ പേക്കിനാവ്‌

31. 1993 ഇല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ്‌ പങ്കിട്ടത്‌ ?
- ബാലാമണിയമ്മ

32. ബഷീര്‍ തന്റെ ദുരന്തം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി വിവരിച്ചിട്ടുള്ള കഥ?
- ജന്മദിനം

33. ബഷീര്‍ എഴുതിയ ജീവചരിത്രം 
- എം. പി. പോള്‍

34. ബാല്യകാല സഖിക്ക്‌ അവതാരിക എഴുതിയത്‌ ?
എം. പി. പോള്‍

35. ബഷീറിന്റെ മകള്‍ ഷാഹിന കഥാപാത്രമായി വരുന്ന നോവല്‍ ?
- മാന്ത്രികപ്പൂച്ച

36. മണ്ടന്‍ മുത്തപ്പ എന്ന കഥാപാത്രം ഉള്ള ബഷീറിന്റെ കൃതി ?
- മുച്ചീട്ട്‌ കളിക്കാരന്റെ മകള്‍

37. ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീറിന്റെ ആത്മകഥ?
- ബഷീറിന്റെ എടിയേ  

38. ഫാബി ബഷീറിന്റെ മുഴുവൻ പേര്?
- ഫാത്തിമ ബീവി.

39. ബഷീറിന്റെ ആകാശങ്ങള്‍ ആരുടെ കൃതിയാണ്‌ ?
- പെരുമ്പടവം ശ്രീധരന്‍

40. ബഷീറിന്റെ ഒരു കഥയുടെ പേരാണ്‌ ശശിനാസ്‌. എന്താണ്‌ ആ വാക്കിനര്‍ത്ഥം
- ഇപ്പോള്‍ വിടര്‍ന്ന പുഷ്പം

41. ബഷീറിന്റെ 'സർപ്പയജ്‌ഞം' എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു?
- ബാലസാഹിത്യം  

42. പ്രേംനസീർ അഭിനയിച്ച 'ഭാർഗ്ഗവീനിലയം' എന്ന ചലച്ചിത്രം ഏത് ബഷീർ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ്?
- നീലവെളിച്ചം 

43. ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പ്രസിദ്ധനായ പേര്?
- കുതിരവട്ടം പപ്പു  

44. ഭാർഗ്ഗവീ നിലയം എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
- എ.വിൻസന്റ് 

45. തന്റെ ഒരു സഹപ്രവർത്തകനെക്കുറിച്ച് ഒരു ഗ്രന്ഥം ബഷീർ രചിച്ചിട്ടുണ്ട്. ആരാണത്?
- എം.പി.പോൾ 

46. ബാല്യകാല സഖി അറബിയിലേക്ക്‌ മൊഴിമാറ്റിയത്‌ ?
- മലയാളിയായ സുഹൈല്‍ അബ്ദുള്‍ ഹക്കീം വാഫി

47. തീവ്രവാദസംഘടനയുടെ മുഖപത്രമായ 'ഉജ്ജീവനത്തിൽ' ഏത് തൂലികാനാമത്തിലാണ് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്?
- പ്രഭ 

48. ബഷീറിന്റെ ജീവിതത്തിലും, സാഹിത്യത്തിലും ഒഴിച്ച് കൂടാൻ കഴിയാത്ത ബന്ധമുണ്ടായിരുന്ന മരം?
- മാങ്കോസ്റ്റിൻ

49. മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് ?
വൈക്കം മുഹമ്മദ് ബഷീര്‍

50. "ഇമ്മിണി വല്യ ഒന്ന്" ഇത് ഏത് കൃതിയിലെ വാക്യം ആണ്?
- ബാല്യകാലസഖി 

50. ബഷീറിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?
- 1981

51. ബഷീറിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
- പത്മശ്രീ

52. ബഷീറിന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?
- 1982

53. 1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
- ബാലാമണി അമ്മ 

54. ബഷീറിന്റെ ചരമദിനം?
- ജൂലൈ 5

55. "വൈക്കം മുഹമ്മദ് ബഷീർ: എഴുത്തും ജീവിതവും" ആരുടെ ഗ്രന്ഥം? 
- ഐ.എം.അഷ്‌റഫ് 

56. ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
- കോഴിക്കോട് 

57. വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത് എന്ന്?
- 1994 ജൂലൈ 5



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here