ലോക ജനസംഖ്യാ ദിനം ജൂലൈ 11 ക്വിസ്


World Population Day Quiz | ലോക ജനസംഖ്യാ ദിനം ക്വിസ്
ജൂലൈ 11 ആണ് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ. 
"ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം."

ലോക ജനസംഖ്യാ ദിനം ക്വിസ് ചുവടെ

1. ഇന്ത്യയിലെ സെൻസസ് എന്തുപേരിലാണ് അറിയപ്പെടുന്നത്?
- കാനേഷുമാരി 

2. കാനേഷുമാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്‌?
- പേര്‍ഷ്യന്‍

3. ഏതൊക്കെപദങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ കാനേഷുമാരി എന്നപദം?
- ഖാനേം, ഷൊവാരെ

4. ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ്‌?
- ജോണ്‍ ഗ്രാന്റ്‌

5. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
- ഡെമോഗ്രാഫി

6. ഡെമോഗ്രാഫി എന്നപദത്തില്‍ ഗ്രാഫി എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്‌?
- വരയ്ക്കുക

7. ഡെമോഗ്രാഫി എന്നപദത്തില്‍ ഡെമോ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്‌?
ജനങ്ങൾ 

8. ലോകത്ത്‌ എപ്പോള്‍ എവിടെയാണ്‌ ആദ്യത്തെ സെന്‍സസ്‌ നടന്നത്‌?
- 1790 അമേരിക്ക

9. ഇന്ത്യയില്‍ എപ്പോഴാണ്‌ ആദ്യത്തെ പൂര്‍ണവും ശാസ്ത്രീയവുമായ സെന്‍സസ് നടന്നത്‌?
1881

10. നൂറു കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?
- ഏഷ്യ

11. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല?
- തിരുവനതപുരം

12. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സെസ്‌ ആണ്‌ 2011-ല്‍ നടന്നത്?
- ഏഴാമത്തെ

13. ഇന്ത്യയില്‍ ആദ്യമായി സെന്‍സെസ്‌ നടന്നത്‌?
- 1872ല്‍

14. ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ്‌നടന്നത്‌?
- തിരുവിതാംകൂര്‍

15. ലോക ജനസംഖ്യാദിനം
- ജൂലൈ 11

16. ഇന്ത്യയില്‍ അവസാനം നടന്ന ജനസംഖ്യാ കണക്കെടുപ്പ്‌ എപ്പോള്‍ ആയിരുന്നു?
2011

17. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം?
- ചൈന (ഇത് പഴയ കണക്കാണ്. 2011 മുതല്‍ സെന്‍സസ് നടത്തിയിട്ടില്ല എന്നതിനാല്‍ ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 2021ല്‍ നടക്കേണ്ട സെന്‍സസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വൈകുകയായിരുന്നു. യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് എന്ന ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്നിരിക്കുന്നു. 2023 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് യു എന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്)

18. ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം?
- അമേരിക്ക

19. ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ശതമാനം കൂടിയ ജില്ല?
- സെരചിപ്പ്‌ (Serchhip - മിസോറം)

20. പുരുഷന്മാരേക്കാള്‍ സ്ത്രീകളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം?
- പുതുച്ചേരി

21. പുരുഷന്മാരേക്കാള്‍ സ്ത്രീകളുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം?
- കേരളം

22. 2011-ലെ സെന്‍സസ്‌പ്രകാരം കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനം
- ബീഹാര്‍

23. ഏറ്റവും ഉയര്‍ന്ന, സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം
- ലക്ഷദ്വീപ്‌

24. സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?
- ദാദ്ര നഗര്‍ ഹവേലി

25. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം
- മേഘാലയ

26. ഏറ്റവും കുറവ്‌ ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനം
- നാഗാലാന്റ്‌

27. ഇന്ത്യയിൽ കുറഞ്ഞ സാക്ഷരതയുള്ള ജില്ല
- അലിരാജ്പുര്‍ ജില്ല, മധ്യപ്രദേശ്‌

28. ഇന്ത്യയുടെ സാക്ഷരതാ ശതമാനം
- 74.04%

29. ജന സാന്ദ്രത കൂടിയ സംസ്ഥാനങ്ങള്‍ (ക്രമത്തില്‍)
- ബീഹാര്‍
- ബംഗാള്‍
- കേരളം 

30. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം
- അരുണാചല്‍ പ്രദേശ്‌

31. ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം 
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്‌

32. കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല?
- പാലക്കാട്‌

33. സ്ത്രീ പുരുഷാനുപാതതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ജില്ല?
- കണ്ണൂര്‍

34. 2011-ലെ സെന്‍സസ്‌ പ്രകാരം കൂടിയ സാക്ഷരതയുള്ള സംസ്ഥാനം
- കേരളം
35. കേരളത്തില സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
- ഇടുക്കി

36. ലോകജനസംഖ്യ 500 കോടിയില്‍ എത്തിയതെന്ന്?
- 1987 ജൂലായ് 11

37. എന്നുമുതലാണ്‌ യു.എന്‍ ജൂലൈ11 ലോകജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങിയത്‌?
1989

38. 2011 ല്‍ഇന്ത്യയുടെ ജനസംഖ്യ എത്രയായിരുന്നു?
- 121 കോടി.

39. ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ ഇന്ത്യയുടെ വിസ്തൃതി?
- 2.42

40. ലോകജനസംഖ്യയുടെ നിരക്കില്‍ ഇന്ത്യയുടെസ്ഥാനം?
- 2

41. ലോകത്തിലെ ഏറ്റവും വലിയ സെന്‍സസ്‌ ഏത് രാജ്യത്തിന്റേതാണ്‌?
- ഇന്ത്യ

42. ഏത്‌ കുട്ടിയുടെ ജനനത്തോടെയാണ്‌ ഇന്ത്യൻ ജനസംഖ്യ 100 കോടിയിലെത്തിയത്‌?
- ആസ്ത

43. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച ആസ്ത ജനിച്ചത് ഇന്ത്യയിലെവിടെയാണ്?
- ന്യുഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ 

44. ഇന്ത്യൻ ജനസംഖ്യ 100 കോടിയിലെത്തിയത്‌ എന്ന് ?
- 2000 മെയ് 11

45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ്‌നടന്ന വര്‍ഷം
- 1951

46. ഇന്ത്യൻ സെൻസസിന്റെ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ ആര് ?
- വിവേക് ജോഷി 

47. ഏറ്റവും കുറവ്‌ പുരുഷന്മാരുള്ള ഇന്ത്യന്‍ സംസ്ഥാനം
- സിക്കിം

48. 2011- ല്‍ നടന്നത്‌ ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ്‌
- 15

49. എത്ര വര്‍ഷം കൂടുമ്പോഴാണ്‌ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തുന്നത്‌?
- 10

50. ഏറ്റവും കുറവ്‌ ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം
- ലക്ഷദ്വീപ്‌

51. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം
- ഡൽഹി 

52. ജനസംഖ്യ കൂടിയ സംസ്ഥാനം
- ഉത്തര്‍പ്രദേശ്‌

53. ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
- സിക്കിം

54. കേരളത്തില്‍ ജനസംഖ്യ ഏററവും കുറവുള്ള ജില്ല
- വയനാട്‌

55. ജനസംഖ്യ കുറഞ്ഞ കേരളത്തിലെ ജില്ല
- വയനാട്‌

56. ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം
- 943/1000

57. ഇന്ത്യയിൽ 1991 - 2001 വരെയുള്ള ദശാബ്ദ ജനസംഖ്യാ വര്‍ദ്ധനവ്‌ 
- 21.54 % ആണ്‌.

58. 1981 മുതല്‍ 1991 വരെയുള്ള ദശാബ്ദ ജന സംഖ്യാ വര്‍ദ്ധനവ്‌ 
- 23.87 % ആണ്‌.

59. ദശാബ്ദ ജനസംഖ്യാ വര്‍ദ്ധനവ്‌ കുറഞ്ഞ സംസ്ഥാനം 
 - കേരളം  (9.42%)

60. ദശാബ്ദ ജനസംഖ്യാ വര്‍ദ്ധനവ്‌ കൂടിയ സംസ്ഥാനം 
- നാഗാലാന്റ്‌ (64.41%)

61. 1921-നു ശേഷം ഇന്ത്യയിൽ വന്‍തോതിലുള്ള ജനസംഖ്യാവളര്‍ച്ചാനിരക്ക്‌
ദൃശ്യമായി. അതിനാല്‍ ഇയര്‍ ഓഫ് ഗ്രേറ്റ് ഡിവൈഡ്‌ എന്നറിയപ്പെടുന്ന വര്‍ഷം.
- 1921 
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here