STD 6 Basic Science: Chapter 09 ചേർക്കാം പിരിക്കാം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6th Basic Science (English Medium) ചേർക്കാം പിരിക്കാം | Text Books Solution Basic Science (English Medium) Chapter 09 Mix and Separate 
| ഈ യൂണിറ്റിന്റെ Teaching Manual, Teachers Handbook എന്നിവ Notes ന്റെ താഴെയായി നൽകിയിട്ടുണ്ട്, Download ചെയ്യാം. 

Chapter 09: ചേർക്കാം പിരിക്കാം - Questions and Answers 
1. കൽക്കണ്ടം നിങ്ങൾക്കെല്ലാം ഇഷ്ടമല്ലേ. കൽക്കണ്ടം രുചിച്ചു നോക്കിയിട്ടുണ്ടോ? അതിന്റെ രുചി എന്താണ്? കൽക്കണ്ടത്തിന് മറ്റെന്തെല്ലാം പ്രത്യേകതകളുണ്ട്?
പരിശോധിച്ച് എഴുതൂ.
ഉത്തരം:
• നിറം - വെള്ള
• മണം - മണമില്ല
• അവസ്ഥ - ഖരാവസ്ഥ 

2. ഒരു കഷണം കൽക്കണ്ടം പൊടിച്ച് ചെറിയ കണി കകളാക്കി ഹാന്റ് ലെൻസുപയോഗിച്ച് നിരീക്ഷിക്കൂ. ഇനിയും ചെറുതാക്കാൻ കഴിയുമോ?
ഉത്തരം: കഴിയും 

3. എന്താണ് ഒരു തന്മാത്ര?
ഉത്തരം: ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ തന്മാത്രകളാൽ നിർമിതമാണ്.

ശുദ്ധപദാർഥങ്ങൾ (Pure Substances)

4. എന്താണ് ശുദ്ധപദാർഥങ്ങൾ? ഉദാഹരണങ്ങൾ നൽകുക.
ഉത്തരം: ഒരു പദാർഥത്തിൽ ഒരു തരത്തിലുള്ള തന്മാത്രകൾ മാത്രമാണ് കാണപ്പെടുന്നതെങ്കിൽ അതിനെ ശുദ്ധപദാർഥമെന്നു പറയുന്നു. ജലം ഒരു ശുദ്ധപദാർഥമാണ്.
ഉദാഹരണങ്ങൾ: ജലം, കറിയുപ്പ്, അപ്പക്കാരം, ഓക്സിജൻ, അലുമിനിയം, ഗ്ലിസറിൻ,
കോപ്പർ (ചെമ്പ്), പൊട്ടാസ്യം പെർമാംഗനേറ്റ്, വെള്ളി, തുരിശ്

5. കൽക്കണ്ടം ജലത്തിൽ ലയിച്ചാൽ ലഭിക്കുന്ന ലായനിയിൽ ഏതെല്ലാം തന്മാത്രകൾ ഉണ്ടാകും?
ഉത്തരം:
• കൽക്കണ്ടത്തിന്റെ തന്മാത്ര
• ജലത്തിന്റെ തന്മാത്ര

6. എന്താണ് മിശ്രിതം? ചില ഉദാഹരണങ്ങൾ നൽകുക.
ഉത്തരം: ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ മിശ്രിതം എന്നു പറയാം.
ഉദാഹരണം: പഞ്ചസാര ലായനി, വായു മുതലായവ. 

7. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കുക.
പദാർഥം അടങ്ങിയ തന്മാത്രകൾ 
 പഞ്ചസാരലായനി  പഞ്ചസാര, ജലം 
 സോഡ  ജലം, കാർബൺ ഡൈഓക്സൈഡ് 
 ഓക്സിജൻ ഓക്സിജൻ 
 വായു  നൈട്രജൻ, ഓക്സിജൻ, ജലകണങ്ങൾ,
കാർബൺഡൈ ഓക്സൈഡ്,

 മെർക്കുറി (രസം) മെർക്കുറി 
 ഇരുമ്പ്ഇരുമ്പ് 
 കോപ്പർ സൾഫേറ്റ് (തുരിശ്)   കോപ്പർ സൾഫേറ്റ് 
പട്ടിക വിശകലനം ചെയ്ത് അവയെ ശുദ്ധപദാർത്ഥങ്ങൾ, മിശ്രിതങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
ഉത്തരം:
i. ശുദ്ധദാർത്ഥം
• ഓക്സിജൻ
• മെർക്കുറി
• ഇരുമ്പ്
• കോപ്പർ സൾഫേറ്റ്
ii. മിശ്രിതം
• പഞ്ചസാരലായനി
• സോഡ
• വായു
മിശ്രിതങ്ങൾ പലതരം

8. വ്യത്യസ്ത തരം മിശ്രിതങ്ങൾ ഏതൊക്കെയാണ്?
ഉത്തരം:
• ഏകാത്മക മിശ്രിതം (Homogeneous Mixture)
• ഭിന്നാത്മക മിശ്രിതം (Heterogeneous Mixture)

9. എന്താണ് ഏകാത്മക മിശ്രിതം?
ഉത്തരം: ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.
ഉദാ: ഉപ്പുലായനി, പഞ്ചസാരലായനി 

10. എന്താണ് ഭിന്നാത്മക മിശ്രിതം?
ഉത്തരം: ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു.
ഉദാ: ചോക്കുപൊടി ലായനി, കഞ്ഞി, മണലും വെള്ളവും 

11. നിങ്ങൾക്ക് പരിചിതമായ മിശ്രിതങ്ങൾ പട്ടികയാക്കൂ. ഇവയെ ഏകാത്മകമിശ്രിതം, ഭിന്നാത്മകമിശ്രിതം എന്ന രീതിയിൽ തരംതിരിക്കൂ.
 ഏകാത്മക മിശ്രിതം ഭിന്നാത്മക മിശ്രിതം 
 നാരങ്ങവെള്ളം  ചോക്കുപൊടി ലായനി 
 കരിങ്ങാലിവെള്ളം മണലും വെള്ളവും
 പഞ്ചസാരലായനി  കഞ്ഞി
 ഉപ്പുലായനി കറികൾ 
 വായു   സംഭാരം 
 സോഡ 

ലായനികൾ പലതരം 
12. പട്ടിക പരിശോധിക്കു
ലായനി ഉൾപ്പെട്ട വസ്തുക്കൾ 
 ബ്രാസ് (പിച്ചള) സിങ്ക്, കോപ്പർ
 സോഡ ജലം, കാർബൺ ഡൈഓക്സൈഡ് 
 ഗ്ലിസറിൻ വെള്ളത്തിൽ ലയിച്ചത് ഗ്ലിസറിൻ, ജലം
 വായു   നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്,  ജലകണികകൾ മുതലായവ 
ഉൾപ്പെട്ട പദാർഥങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ലായനിയുടെയും സവിശേഷതകൾ കണ്ടെത്തൂ.
 ബ്രാസ് (പിച്ചള) - ഖരം ഖരത്തിൽ ലയിച്ചത്  
 സോഡ - വാതകം ദ്രാവകത്തിൽ ലയിച്ചത് 
 പഞ്ചസാരലായനി - ഖരം ദ്രാവകത്തിൽ ലയിച്ചത് 
 ഗ്ലിസറിൻ വെള്ളത്തിൽ ലയിച്ചത്  - ദ്രാവകം ദ്രാവകത്തിൽ ലയിച്ചത് 
 വായു - വാതകം വാതകത്തിൽ ലയിച്ചത്

വേർതിരിക്കു

 ഒരു ഗ്ലാസ് ജലത്തിൽ കുറച്ച് മണലിട്ട് നന്നായി ഇളക്കൂ. എന്താണ് സംഭവിച്ചത്?
ഉത്തരം: ഗ്ലാസിന്റെ അടിയിൽ മണൽത്തരികൾ അടിഞ്ഞു കൂടുന്നു.

 മറ്റൊരു ഗ്ലാസിലെ ജലത്തിൽ അൽപ്പം ഉപ്പ് ചേർത്തിളക്കൂ. ഉപ്പിന് എന്തു സംഭവിച്ചു?
ഉത്തരം: ഉപ്പ് വെള്ളത്തിൽ ലയിക്കുന്നു.

 രണ്ടു ഗ്ലാസിലെയും മിശ്രിതത്തിന് എന്തു വ്യത്യാസമാണുള്ളത്?
ഉത്തരം: മണലിന്റെയും വെള്ളത്തിന്റെയും മിശ്രിതം ഒരേ ഗുണങ്ങൾ കാണിക്കുന്നില്ല. ഗ്ലാസിന്റെ അടിയിൽ മണൽത്തരികൾ അടിഞ്ഞു കൂടുന്നു. ആയതിനാൽ അവ ഭിന്നാത്മക മിശ്രിതം ആണ്. എന്നാൽ ഉപ്പ് പൂർണ്ണമായും വെള്ളത്തിൽ ലയിക്കുന്നു, അതിന്റെ ഗുണങ്ങൾ എല്ലാ ഭാഗങ്ങളിലും തുല്യമാണ്. അതിനാൽ ഉപ്പ് ലായനി ഒരു ഏകാത്മക മിശ്രിതമാണ്.

13. എന്താണ് തെളിയൂറ്റൽ?
ഉത്തരം: ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റി യെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ.
ഉദാ:- മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത്.

14. മണലും വെള്ളവും കലർന്ന മിശ്രിതത്തിൽനിന്ന് മണൽ എങ്ങനെ വേർതിരിച്ചെടുക്കാം?
ഉത്തരം: ഒരു ബീക്കറിൽ മണലും വെള്ളവും കലർന്ന മിശ്രിതം എടുത്ത് നന്നായി ഇളക്കുക, തുടർന്ന് കുറച്ച് സമയം നിശ്ചലമായി വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം ബീക്കറിന്റെ അടിയിൽ മണൽ അടിഞ്ഞു കൂടും. മുകൾ ഭാഗത്ത് തെളിഞ്ഞ വെള്ളം കോരിയെടുക്കാം. അങ്ങനെ നമുക്ക് മിശ്രിതത്തിൽ നിന്ന് മണലും വെള്ളവും വേർതിരിക്കാം.

15. മണലിന്റെ എന്ത് പ്രത്യേകതയാണ് ഇങ്ങനെ വേർതിരിച്ചെടുക്കാൻ സഹായിച്ചത്? 
ഉത്തരം: മണൽ ഖരവസ്തുവാണ്, അത് വെള്ളത്തിൽ ലയിക്കില്ല. 

16. എന്താണ് അരിക്കൽ ?
ഉത്തരം: ഒരു മിശ്രിതത്തിലെ ഘടക പദാർഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതിയാണ് അരിക്കൽ 
ഉദാ:- കെട്ടിടം പണിയിൽ മണൽ വേർതിരിക്കുന്നത് 

17. ഒരു മിശ്രിതത്തിൽനിന്ന് ഘടക പദാർഥങ്ങളെ വേർതിരിക്കാൻ അരിപ്പ് ഉപയോഗിക്കുമ്പോൾ പദാർഥത്തിന്റെ എന്തു സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത്?
ഉത്തരം:
• കണങ്ങളുടെ വലിപ്പത്തിലുള്ള വ്യത്യാസം.
• ഘടകങ്ങൾ പരസ്പരം കലരാത്തവയാണ്.
• സാന്ദ്രതയിലെ വ്യത്യാസം.
• ഒന്ന് മറ്റൊന്നിൽ ലയിക്കാത്തതായിരിക്കണം.
18. ചോക്കുപൊടിയും ജലവും ചേർന്ന മിശ്രിതത്തെ എങ്ങനെ വേർതിരിക്കും? എന്തെല്ലാം സാമഗ്രികൾ ആവശ്യമാണ്? പരീക്ഷണം ചെയ്ത് കുറിപ്പ് ശാസ്ത്രപുസ്തകത്തിൽ ചേർക്കൂ. 
പരീക്ഷണം
ആവശ്യമായ വസ്തുക്കൾ: ഫിൽറ്റർ പേപ്പർ, ഫണൽ, ബീക്കർ, ഗ്ലാസ് റ്റ്യുബ്, കോണാകൃതിയിലുള്ള ഫ്ലാസ്ക്. 
പരീക്ഷണ രീതി:
ഒരു ഫണലിൽ മടക്കിയ ഫിൽട്ടർ പേപ്പർ വയ്ക്കുക, ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഈ ഫണൽ ഒരു കോണാകൃതിയിലുള്ള ഫ്ലാസ്കിൽ ഉറപ്പിക്കുക. അതിനുശേഷം ചോക്ക് പൊടിയും വെള്ളവും കലർന്ന മിശ്രിതം ഒരു ബീക്കറിൽ എടുത്ത് ഒരു ഗ്ലാസ് റ്റ്യുബ് ഉപയോഗിച്ച് ഫണലിലേക്ക് ഒഴിക്കുക.
നിരീക്ഷണം:
ഇതിലെ ചോക്ക് പൗഡർ ഫിൽട്ടർ പേപ്പറിൽ ശേഖരിക്കപ്പെടുകയും ശുദ്ധജലം കോണാകൃതിയിലുള്ള ഫ്ലാസ്കിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
കാരണം:
ഒരു ലായനിയിൽ ലയിക്കാത്ത കണങ്ങളെ വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം പേപ്പറാണ് ഫിൽട്ടർ പേപ്പർ. ഫിൽട്ടർ പേപ്പർ കട്ടിയുള്ളതും വളരെ ചെറിയ സുഷിരങ്ങളുള്ളതുമാണ്. അതിനാൽ ഫിൽട്ടർ പേപ്പറിന്റെ ചെറിയ ദ്വാരങ്ങളിലൂടെ വെള്ളത്തിന് കടന്നുപോകാൻ കഴിയും, എന്നാൽ ചോക്ക് കണികകൾ വലുതായതിനാൽ ഫിൽട്ടർ പേപ്പറിന്റെ ചെറിയ ദ്വാരങ്ങളിലൂടെ കടന്നുപോകാൻ കഴിയില്ല, അത് ഫിൽട്ടർ പേപ്പറിൽ അവശേഷിക്കുന്നു. ഈ പ്രക്രിയ ഫിൽട്ടറേഷൻ എന്നറിയപ്പെടുന്നു.

19. ഉപ്പുലായനിയിൽ നിന്ന് അരിപ്പ ഉപയോഗിച്ച് ഉപ്പ് വേർതിരിച്ചെടുക്കാൻ കഴിയുമോ? ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് അരിച്ചുനോക്കൂ.
ഉത്തരം: ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് ഉപ്പ് ലായനിയിൽ നിന്ന് ഉപ്പ് വേർതിരിക്കാനാവില്ല. കാരണം ഉപ്പ് വെള്ളത്തിൽ പൂർണ്ണമായി ലയിക്കുന്നു.

20. ഒരു സ്റ്റീൽ സ്പൂണിൽ കുറച്ച് ഉപ്പുവെള്ളം എടുത്ത് സ്പിരിറ്റാമ്പ് ഉപയോഗിച്ച് ചൂടാക്കൂ. ജലം ബാഷ്പമായി പോകുമ്പോൾ സ്പൂണിൽ ബാക്കിയാകുന്നതെന്താണ്? രുചിച്ചുനോക്കൂ.
ഉത്തരം: സ്പിരിറ്റ് ലാമ്പ് ഉപയോഗിച്ച് സ്റ്റീൽ സ്പൂണിൽ ഉപ്പുവെള്ളം ചൂടാക്കുമ്പോൾ, ജലം ബാഷ്പമായി പോകുകയും സ്പൂണിൽ ഉപ്പ് ബാക്കിയാകുകയും ചെയ്യും. 

21. കടൽ ജലത്തിൽനിന്ന് ഉപ്പ് എങ്ങനെയാണ് ഉപ്പ് വേർതിരിക്കുന്നത്?
ഉത്തരം: കടൽ ജലം ഉപ്പളങ്ങളിൽ കയറ്റിനിർത്തുന്നു. പകൽ സമയത്ത് സൂര്യപ്രകാശമേറ്റ് ജലം ബാഷ്പീകരിക്കുകയും ഉപ്പ് അവശേഷിക്കുകയും ചെയ്യും.

22. ഉപ്പളങ്ങളിൽ ജലം ബാഷ്പമാവാൻ ആവശ്യമായ താപം എവിടെനിന്നാണ് ലഭിക്കുന്നത്? 
ഉത്തരം: സൂര്യപ്രകാശത്തിൽ നിന്ന് 

22. എന്താണ് ബാഷ്പീകരണം ?
ഉത്തരം: ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം.
ഉദാ:- കടൽ ജലത്തിൽനിന്ന് ഉപ്പ് വേര്തിരിച്ചെടുക്കുന്നത് 

23. ലോഹവാതിലുകളും ഗേറ്റുകളും ഉണ്ടാക്കുന്ന ഒരു പണിശാലയിൽ അലുമിനിയം പൈപ്പുകളും ഇരുമ്പു പൈപ്പുകളും മുറിച്ചപ്പോഴുണ്ടായ പൊടികൾ ചേർന്നുകിടക്കുകയാണ്. ഇവയിൽനിന്ന് ഇരുമ്പുപൊടിയും അലുമിനിയം പൊടിയും എങ്ങനെ വേർതിരിക്കാം? നാം പരിശോധിച്ച ഏതെങ്കിലും മാർഗം അനുയോജ്യമാണോ? താഴെ സൂചിപ്പിച്ച സാമഗ്രികളിൽനിന്ന് ഉചിതമായവ തിരഞ്ഞെടുത്ത് വേർതിരിക്കാൻ ശ്രമിക്കൂ.
സ്പൂൺ, ഫിൽട്ടർ പേപ്പർ, ഫണൽ, ചായ അരിപ്പ, കാന്തം, ടെസ്റ്റ്ട്യൂബ്.
ഉത്തരം: കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം 

24. ഇരുമ്പുപൊടിയുടെ എന്തു പ്രത്യേകതയാണ് ഇതിനായി നിങ്ങൾ ഉപയോഗിച്ചത്?
ഉത്തരം: ഇരുമ്പിന്റെ കാന്തിക സ്വഭാവം.

25. കൊപ്ര ആട്ടിയെടുത്ത് വെളിച്ചെണ്ണ വീട്ടിൽ കൊണ്ടുവരാറില്ലേ. ഇതിൽ അവശേഷിക്കുന്ന പിണ്ണാക്കിന്റെ അംശം നീക്കം ചെയ്യാൻ നമ്മുടെ വീടുകളിൽ ഏതു മാർഗമാണ് ഉപയോഗി ക്കുന്നത്? അന്വേഷിച്ചു കണ്ടെത്തൂ.
ഉത്തരം: വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക് പിണ്ണാക്കിൽ നിന്ന് വെളിച്ചെണ്ണ വേർതിരിക്കാം.
26. ചിത്രം ശ്രദ്ധിക്കൂ (Textbook Page: 121). കക്കൂസ് ടാങ്കിൽനിന്ന് വെള്ളം മണ്ണിൽ കലരുന്നില്ലേ. കിണറിലേക്കു വരുന്ന ഉറവുവെള്ളം തെളിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? 
ഉത്തരം: മണ്ണിൽ ധാരാളം ചെറിയ സുഷിരങ്ങൾ ഉണ്ട്. ഈ സൂക്ഷ്മ സുഷിരങ്ങളിലൂടെ വെള്ളം കടന്ന് പോകുമ്പോൾ അവയിലെ മാലിന്യങ്ങൾ നന്നായി അരിച്ച് മാറ്റപ്പെടുന്നു.

27. കക്കൂസ് ടാങ്ക് കിണറിന്റെ അടുത്താണെങ്കിൽ കിണർ വെള്ളത്തിൽ മാലിന്യം കലരാനുള്ള സാധ്യതയുണ്ടോ?
ഉത്തരം: ഉണ്ട്, കിണർ സെപ്റ്റിക് ടാങ്കിനടുത്താണെങ്കിൽ, സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളം മണ്ണിന്റെ സുഷിരങ്ങളിലൂടെ വേഗത്തിൽ കിണറ്റിൽ എത്തുന്നു. ഇവിടെ മണ്ണ് ഉപയോഗിച്ച് പൂർണ്ണമായ ശുദ്ധീകരണം സാധ്യമല്ല.

28. കക്കൂസ് ടാങ്ക് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
ഉത്തരം: 
• സെപ്റ്റിക് ടാങ്ക് ജലസ്രോതസ്സിൽ നിന്ന് 15 മീറ്റർ അകലെയായിരിക്കണം.
• സെപ്റ്റിക് ടാങ്കിൽ കുറഞ്ഞത് 4 കമ്പാർട്ടുമെന്റുകൾ ഉണ്ടായിരിക്കും. 
 കട്ടിയുള്ള മണ്ണിൽ ടാങ്കുകളുടെ നിർമ്മാണം ആവശ്യമാണ്.
• ടാങ്കിന്റെ മുകൾഭാഗം നന്നായി കോൺക്രീറ്റ് ചെയ്യുക, ചോർച്ചയില്ലെന്ന് ഉറപ്പാക്കുക.
• പൈപ്പുകളുടെ ഗുണനിലവാരം നല്ലതാണെന്ന് ഉറപ്പാക്കുക.

29. മിശ്രിതത്തിൽ നിന്നു ഘടകപദാർഥങ്ങൾ വേർതിരിക്കാനുള്ള പല രീതികൾ നാം പരിചയപ്പെട്ടു.
ഈ രീതികളും ഉദാഹരണങ്ങളും എഴുതി ആശയചിത്രീകരണം പൂർത്തീകരിക്കൂ.
വിലയിരുത്താം 

1. താഴെക്കൊടുത്ത വസ്തുക്കൾ ശ്രദ്ധിക്കൂ.
(i) A, B എന്നിവ കൂടിക്കലർന്നാൽ എങ്ങനെ വേർതിരിക്കാം?
ഉത്തരം: കാന്തമുപയോഗിച്ച് 

(ii) A, C എന്നിവ കൂടിക്കലർന്നാൽ എങ്ങനെ വേർതിരിക്കാം?
ഉത്തരം: മിശ്രിതത്തിൽ ജലമൊഴിക്കുക, എന്നിട്ട് മെഴുക് പൊടി അരിച്ച് മാറ്റുക. ഉപ്പ്, ജലത്തിൽ നിന്ന് ബാഷ്പീകണം വഴി വേർതിരിക്കാം.

(iii) A, D എന്നിവ കൂടിക്കലർന്നാൽ എങ്ങനെ വേർതിരിക്കാം?
ഉത്തരം: മിശ്രിതത്തിൽ ജലമൊഴിക്കുക. മെഴുക് പൊടി ജലത്തിൽ പൊങ്ങിക്കിടക്കും,  മണൽ താഴെ അടിഞ്ഞു കൂടുന്നു. മെഴുക് വേർതിരിക്കാൻ അത് അരിച്ചെടുക്കാം.

2. കലങ്ങിയ വെള്ളം ഏത് ഉപകരണം ഉപയോഗിച്ച് അരിക്കുമ്പോഴാണ് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നത്? എന്തുകൊണ്ട്?
a. തുണി
b. ഫിൽട്ടർ പേപ്പർ
c. ചായ അരിപ്പ
ഉത്തരം: b. ഫിൽട്ടർ പേപ്പർ
ഫിൽട്ടർ പേപ്പറിൽ, വളരെ ചെറിയ സുഷിരങ്ങൾ ഉണ്ട്. അതുവഴി ജലം കടന്ന് പോകുമ്പോൾ ഖരപദാർത്ഥങ്ങൾ ഫിൽറ്റർ പേപ്പറിൽ അടിയുകയും ജലം ശുദ്ധമാകുകയും ചെയ്യും.

3. ശുദ്ധജലം, പഞ്ചസാരലായനി എന്നിവ അവയിൽ അടങ്ങിയ തന്മാത്രകളുടെ അടി സ്ഥാനത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം:
• ശുദ്ധജലം ഒരു ശുദ്ധമായ പദാർത്ഥമാണ്. അതിൽ ജലത്തിന്റെ തന്മാത്രകൾ മാത്രമേ അടങ്ങിയിട്ടുള്ളൂ.
• വെള്ളത്തിന്റെയും പഞ്ചസാരയുടെയും തന്മാത്രകൾ അടങ്ങിയ മിശ്രിതമാണ് പഞ്ചസാര ലായനി.





👉Basic Science Textbook (pdf) - Click here 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here