മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന SSLC 2021

SSLC Question Paper Model - 2021 All Subjects | STD 10 മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന SSLC 2021

ഈ അദ്ധ്യയനവര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പൊതുപരീക്ഷകള്‍ 2021 മാര്‍ച്ച്‌ 17-ന്‌ ആരംഭിക്കുകയാണ്‌. 
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ്‌ നമ്മുടെ കുട്ടികള്‍ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്നത്‌. വീഡിയോ ക്ലാസ്സുകള്‍, അദ്ധ്യാപകരുടെ പിന്തുണ തുടങ്ങി കുട്ടികള്‍ക്ക്‌ ലഭിച്ച വിവിധ പഠനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ സഹായകരമാകുംവിധമാണ്‌ പരീക്ഷക്കായുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്‌. പ്രത്യേകം ശ്രദ്ധ നല്‍കി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ട പാഠഭാഗങ്ങള്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പാഠഭാഗങ്ങള്‍ക്ക്‌ ആവശ്യമായ ഊന്നല്‍ നല്‍കിയാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്‌. അഭിരുചിയ്ക്കനുസരിച്ച്‌ ഉത്തരമെഴുതാന്‍ സഹായകരമാകും വിധം ആവശ്യമായതിലും ഇരട്ടി സ്കോറിനുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറുകളില്‍ ഉണ്ടായിരിക്കും. ഇതില്‍ നിന്നും കുട്ടികള്‍ക്ക്‌ നന്നായി ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്‌. ഓരോ ചോദ്യപേപ്പറിനും നിശ്ചയിച്ച സ്കോറിനു മാത്രമേ  ഉത്തരമെഴുതേണ്ടതുള്ളു. എന്നാല്‍ കുട്ടികള്‍ അധികമായി ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതിയാല്‍ അവയില്‍ നിന്നും ഏറ്റവും മികച്ച ഉത്തരങ്ങളാണ്‌ മൂല്യനിര്‍ണയത്തിനു പരിഗണിക്കുക. 
അതുകൊണ്ട്‌ താഴെപറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. 
* 20 മിനിറ്റ്‌ സമാശ്വാസ സമയമാണ്‌. ഈ സമയം ചോദ്യങ്ങള്‍ വായിക്കാനും
ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ്‌ ഉപയോഗിക്കേണ്ടത്‌.
* ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കിയതിനുശേഷമാണ്‌ ഉത്തരമെഴുതേണ്ടത്‌.
* ചോദ്യപേപ്പറിലെ ഏതു ചോദ്യത്തിനും ഉത്തരം എഴുതാവുന്നതാണ്‌. എന്നാല്‍ അതാത്‌ ചോദ്യപേപ്പറിന്‌ നിശ്ചയിച്ച സ്‌കോര്‍ ആയിരിക്കും കുട്ടിക്ക്‌ പരമാവധി ലഭിക്കുക.
* കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതിയാല്‍ അവയില്‍ നിന്നും ഏറ്റവും മികച്ച ഉത്തരങ്ങളാണ്‌ മൂല്യനിര്‍ണയത്തിനു പരിഗണിക്കുക.
* ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങളുടെ സ്കോറും സമയവും പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ്‌.
* ഓരോ ചോദ്യപേപ്പറിന്റേയും ഘടന ഇതോടൊപ്പം കൊടുക്കുന്നു












ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here