ഹിരോഷിമാ ദിനം ഓഗസ്റ്റ് 6 - ക്വിസ്


Hiroshima Day Quiz | ഹിരോഷിമാ ദിനം ക്വിസ് 
Hiroshima Day Questions and Answers Monday, 2 August 2021
ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 
ഹിരോഷിമ - നാഗസാക്കി: 1945 ആഗസ്​റ്റ്​ ആറാം തീയതി​. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലർച്ച ശാന്തസമുദ്രത്തിലെ മറിയാന ദ്വീപസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ ബോംബർ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ്​ നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനം ഹിരോഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ (Paul Warfield Tibbets Jr.) ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. അതിശക്തമായ ചൂടില്‍ ഹിരോഷിമ ഉരുകിയൊലിച്ചു. മൂന്നു ദിവസത്തിനുശേഷം ആഗസ്​റ്റ്​ ഒമ്പതിന്​ രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി. 

അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണകർത്താക്കളായ റൂസ്​വെൽറ്റിനെയും വിൻസ്റ്റൻ ചർച്ചിലിനെയും അനുസ്​മരിച്ച്​ ബോംബുകൾക്ക്​ 'മെലിഞ്ഞ മനുഷ്യന്‍' എന്നും 'തടിച്ച മനുഷ്യന്‍' എന്നും അർഥംവരുന്ന 'ലിറ്റില്‍ ബോയ്‌', 'ഫാറ്റ് മാന്‍' എന്നീ പേരിട്ടു."

ഹിരോഷിമാ ദിനം ക്വിസ് ചുവടെ

ബാല്യകാലം
1. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?
- ജപ്പാൻ

2. ഏത് യുദ്ധത്തിലാണ് അമേരിക്ക ഹിരോഷിമയും നാഗസാക്കിയുും ആക്രമിച്ചത്?  
 -  രണ്ടാം ലോക മഹായുദ്ധത്തിൽ 

3. രണ്ടാം ലോക മഹായുദ്ധ സമയത്തെ അമേരിക്കൻ ക്രസിഡന്റ് ആരായിരുന്നു?  
- ഹാരി.എസ്. ട്രൂമാൻ  

4. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലയളവ്?  
- 1939 - 1945  

5. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
- 1945 ആഗസ്റ്റ് 6

6. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
- 1945 ആഗസ്റ്റ് -9

7. ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
- ലിറ്റിൽ ബോയ്

8. ലിറ്റിൽ ബോയിയിൽ ഉപയാഗിച്ച മൂലകം?  
- യുറേനിയം 

9. നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
- ഫാറ്റ്മാൻ

10. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?
- 6.4 കിലോഗ്രാം

11. ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?
- മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും

12. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
- എനോള ഗെ

13. ഹിരോഷിമയിൽ ബോംബ്​ വർഷിച്ച എനോളഗ ബോംബർ വിമാനത്തിന്റെ ക്യാപ്റ്റൻ 
- ക്യാപ്​റ്റൻ വില്യം എസ്.​ പാർസൻ

14. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
- പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍

15. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
- ബോസ്കർ

16. ഫാറ്റ്മാൻ - ൽ ഉപയാഗിച്ച മൂലകം?  
- പ്ലൂട്ടോണിയം 

17. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
- മേജർ സ്വീനി

18. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?
- രാവിലെ 8.15-ന്

19. ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?
- അമേരിക്ക

20. അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
- പേൾഹാർബർ തുറമുഖം

21. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?
- യുറേനിയം 235

22. നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?
- പ്ലൂട്ടോണിയം 239

23. ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?
- B-29 (ENOLA GAY)

24. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?
- AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)
25. ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?
- സഡാക്കോ സസക്കി

26. സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?
- 645

27. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
- മാൻഹട്ടൻ പ്രോജക്റ്റ്

28. മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?
- റോബർട്ട് ഓപ്പൺ ഹൈമർ

29. ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?
- ന്യു മെക്സിക്കോയിലെ അലമൊഗാർഡോ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)

30. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?
- ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)
മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ഭാഗമായി മൂന്നു ബോംബുകളാണ് ഉണ്ടാക്കിയത്. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ്, യൂറേനിയം അടിസ്ഥാനമാക്കിയുള്ള ലിറ്റില്‍ ബോയ്‌, പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഫാറ്റ്ബോയ്‌.

31. ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?
- 1945 ജൂലൈ 16

32. ‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?
- റോബർട്ട് ഓപ്പൺ ഹൈമർ

33. “ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ”  ''ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ?
- ഓപ്പൻ ഹൈമർ (Oppen Heimer)

34. ലോകത്തിലെ ഒന്നാമത്തെ ആറ്റംബോംബ് ?
 The Gadget (ലിറ്റിൽ ബോയ് വർഷിക്കുന്നതിന് ഏതാനും നാളുകൾക്ക് മുൻപ് മെക്സിക്കൻ മരുഭൂമിയിൽ പരീക്ഷണം നടത്തി)

35. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ് എന്ന ബോംബാണ് ആദ്യം  പരീക്ഷിച്ചത്. സംസ്കൃത പണ്ഡിതന്‍ കൂടിയായ ഓപ്പണ്‍ ഹൈമര്‍ ആറ്റം ബോംബിന്റെ ബോംബിന്റെ പ്രകടനം കണ്ട് ഭഗവദ് ഗീതയിലെ ഏത് ശ്ലോകമാണ് ചൊല്ലിയത്
- ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിതാ യതി ഭാഃ സദൃശീ സാ സ്യാദ് ഭാസസ്തസ്യ മഹാത്മനഃ (ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശത്തിന് തുല്യമായിരുന്നു.) 

36. മറ്റൊരു ഗീതശ്ലോകം കൂടി ആ സമയത്ത് തന്റെ മനസ്സില്‍ വന്നതായി പില്‍കാലത്ത് ഓപ്പണ്‍ ഹൈമര്‍ പറഞ്ഞിട്ടുണ്ട്. ഏതാണത് ?
- ''കാലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ ലോകാന്സമാഹര്‍തുമിഹ പ്രവൃത്താഃ '' (ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു.)
 
37. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?
- ഹിബാക്കുഷ

38. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?
- സ്‌ഫോടന ബാധിത ജനത

39. ആദ്യ ആറ്റംബോംബിന്റെ കെടുതി അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യുസിയം?
- ഹിരോഷിമ പീസ് മെമ്മോറിയൽ മ്യുസിയം 

40. ‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
- പ്രൊഫ. എസ് ശിവദാസ്

41. ‘ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?
- ഹിരോഷിമ

42. ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
- ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം

43. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത് ഏത് പട്ടണത്തിലാണ്?
- ഹിരോഷിമ

44. ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെയാണ്?
- മെക്സിക്കോയിലെ മരുഭൂമിയിൽ ട്രിനിറ്റി സൈറ്റ്

45. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്?
- 1939

46. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?
- അമേരിക്ക

47. 1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു?
- ബുദ്ധൻ ചിരിക്കുന്നു
48. ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?
- രണ്ടാം ലോകമഹായുദ്ധം

49. പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്?
- സദ്ദാംഹുസൈൻ

50. യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?
- ലിയോ ടോൾസ്റ്റോയി

51. രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്?
- ആൻഫ്രാങ്ക്

52. അണുബോംബിന്റെ കണ്ടുപിടുത്തത്തിന്‌ വഴിത്തിരുവായ സിദ്ധാന്തം ഏത്‌?
- E=MC²

53. E=MC² എന്ന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്‌?
- ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍

54. അമേരിക്ക ആദ്യമായി അണുബോംബ്‌ പരീക്ഷിച്ചതെന്ന്‌?
- 1945 ജൂലൈ 16

55. ഉദയസൂര്യന്റെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം?
- ജപ്പാന്‍

56. ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ വികിരണമേറ്റ്‌ രോഗബാധിതയായി പിന്നീട്‌ ലോകപ്രശസ്തയായ പെണ്‍കുട്ടിയുടെ പേര് ?
- സഡാക്കോ സസാക്കി

57. സഡാക്കോ സസാക്കി നിര്‍മ്മിച്ച്‌ ലോകസമാധാനത്തിന്റെ പ്രതീകങ്ങളായ കടലാസ്‌ കൊക്കിന്റെ പേര്‌?
- സഡാക്കോ കൊക്കുകള്‍

58. ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന ഏത്‌?
- ഐക്യരാഷ്ട്രസംഘടന (UNO)

59. ഏതു ലോകയുദ്ധത്തിനു ശേഷമാണ്‌ ഐക്യരാഷ്ട്രസംഘടന (UNO) രൂപം കൊണ്ടത്‌?
- രണ്ടാം ലോകമഹായുദ്ധം

60. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെ?
- അമേരിക്കയിലെ ന്യൂയോര്‍ക്ക്‌

61. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആഗസ്റ്റ്‌ 9 ന്റെ പ്രത്യേകത എന്ത്‌?
- ക്വിറ്റിന്ത്യാദിനം

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
SCERT STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
NCERT / CBSE STDY NOTES (1 to 12) All Subjects
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here