ക്വിറ്റിന്ത്യാ ദിനം ഓഗസ്റ്റ് 9 - ക്വിസ്


Quit India Day Quiz | ക്വിറ്റിന്ത്യാ ദിനം ക്വിസ് 
Quit India Day Questions and Answers Important Questions
ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 
ക്വിറ്റിന്ത്യാ സമരം: ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം – ഒരു കൊച്ചു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം, ആഴത്തിൽ പതിയണം. മന്ത്രമിതാണ്, “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ (Do or Die) നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും അല്ലെങ്കിൽ ആ പ്രവർത്തനത്തിൽ മരിക്കും. (1942 ജൂലൈ 14-ാം തീയതി കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനു ശേഷം മോഹൻദാസ് കരംചന്ദ് ഗാന്ധി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ഉജ്ജ്വലമായ പ്രസംഗത്തിൽ നിന്ന്) ചോദ്യോത്തരങ്ങൾ ചുവടെ. 

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്"

ക്വിറ്റിന്ത്യാ ദിനം ക്വിസ് ചുവടെ

1. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?
-1942 ഓഗസ്റ്റ് 9

2. ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?
- ആഗസ്റ്റ് 9

3. ക്രിപ്‌സ് മിഷന്റെ പരാജയത്തെതുടർന്ന് കോൺഗ്രസ് ആവിഷ്‌കരിച്ച സമരം?
ക്വിറ്റ് ഇന്ത്യ സമരം 

4. ക്രിപ്‌സ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

5. ക്രിപ്‌സ് മിഷന് നേതൃത്വം കൊടുത്തതാര്?
സർ സ്റ്റാഫോർഡ് ക്രിപ്സ് 

6. ‘ക്രിപ്‌സ് മിഷൻ’ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി
- ലിന്‍ലിത്‌ഗോ പ്രഭു (1936-1943)

7. ക്രിപ്‌സ് മിഷന്‍ ഇന്ത്യയിലെത്തിയത്‌ എന്ന്‌?
1942 മാര്‍ച്ച്‌

8. “പിന്‍തീയതിയിട്ട ചെക്ക്‌” എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെ?
- ക്രിപ്സ്‌ ദൌത്യത്തെ

9. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?
- 1942 ആഗസ്റ്റ് 8

10. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
- യൂസഫ് മെഹ്റലി

11. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
- ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക

12. ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്?
- മഹാത്മാഗാന്ധി

13. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപത്രം?
- ഹരിജൻ 

14. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര്
- ജവഹര്‍ ലാല്‍ നെഹ്‌റു

15. ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ ഐ.എൻ.സി സമ്മേളനം?
ബോംബെ സമ്മേളനം

16. ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ ബോംബെ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍?
- മൌലാന അബ്ദുള്‍ കലാം ആസാദ്

17. ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ?
- മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്

18. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിപ്ലവനായിക എന്നറിയപ്പെടുന്നത് ?
- അരുണാ ആസഫലി

19. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വധിക്കപ്പെട്ട വനിത ആരായിരുന്നു ?
മാദംഗിനി ഹസ്‌റ

20. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?
- 140 മിനിറ്റ്

21. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?
- ഓഗസ്റ്റ് ക്രാന്തി മൈതാനം

22. ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
- ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)

23. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?
- ബോംബെ സമ്മേളനം (1942)

24. ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ?
- മൗലാന അബ്‌ദുൾ കലാം ആസാദ്

25. ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരെല്ലാമായിരിന്നു?
അരുണ ആസഫലി, ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ

26. ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഡു ഓർ ഡൈ) എന്ന് ആഹ്വാനം ചെയ്തത് ഏതുപ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
- ക്വിറ്റിന്ത്യാ സമരം

27. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?
- ജയ പ്രകാശ് നാരായണൻ

28. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?
- അരുണ ആസഫലി

29. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?
- കീഴരിയൂർ ബോംബ് കേസ്

30. കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?
- ഡോ. കെ ബി മേനോൻ

31. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് യു എസ്സിൽ അരങ്ങേറിയ ഹിന്ദി നാടകം ഏതായിരുന്നു?
- വന്ദേമാതരം

32. ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
- വിൻസ്റ്റൺ ചർച്ചിൽ

33. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം?
- “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”

34. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി തടവിലാക്കപ്പെട്ട ആഗാഖാൻ കൊട്ടാരം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പൂനെ

35. ക്വിറ്റ് ഇന്ത്യ സമര കാലത്ത് മുസ്ലിം ലീഗുകാർ ഉയർത്തിയ മുദ്രവാക്യം എന്തായിരുന്നു?
വിഭജിക്കുക, പുറത്തുപോവുക

36. ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?
- സ്വതന്ത്രഭാരതം

37. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?
- ഡോ. കെ ബി മേനോൻ

38. മലബാറിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
- ഡോ. കെ ബി മേനോൻ

39. ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?
- ലിൻലിത്ഗോ പ്രഭു

40. ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?
- ലിൻലിത്ഗോ പ്രഭു

41. ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
- മൗലാനാ അബ്ദുൽ കലാം ആസാദ്
42. ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട്ട് നിന്നും പുറത്തിറങ്ങിയ സ്വതന്ത്രഭാരതം എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി പ്രവർത്തിച്ചവർ?
- എൻ വി കൃഷ്ണവാര്യർ, എസ് കെ പൊറ്റക്കാട്, സഞ്ജയൻ

43. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജനപ്രക്ഷോഭം?
- ക്വിറ്റ് ഇന്ത്യാ സമരം

44. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു? 
- പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ

45. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയാണ്?
- ബോംബെയിലെ അഹമ്മദ് നഗർ കോട്ട

46. ജയിലില്‍ അടയ്ക്കപ്പെട്ട ആറാംദിവസം അന്തരിച്ച ഗാന്ധിജിയുടെ പ്രൈവറ്റ്‌ സെക്രട്ടറി. 
- മഹാദേവ്‌ ദേശായി 

47. പതിനെട്ടുമാസത്തിനുശേഷം ഗാന്ധിജിയുടെ ഭാര്യ കസ്തൂര്‍ബാ ഗാന്ധിയും തടവറയില്‍ വച്ചുതന്നെ അന്തരിച്ചു. അതെന്നാണ്?
- 1944 ഫെബ്രൂവരി 22-ന്‌ 

48. കടുത്ത മലേറിയ പിടിപെട്ടതിനെത്തുടർന്ന്  ഗാന്ധിജി തടവറയില്‍ അന്തരിക്കു
ന്നത്‌ ഭയന്ന ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയച്ചതെന്ന് ?
- 1944 മെയ്‌ ആറിന്‌ 

49. അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്?
- ഇന്ത്യയെ കണ്ടെത്തൽ

50. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?
- 1942 ആഗസ്ത് 9

51. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ജയിലിലടച്ച മഹാത്മജിയും മറ്റു നേതാക്കളെയും മോചിപ്പിച്ചത് എന്നാണ്?
- 1944 മെയ് മാസം

52. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു?
- ജയപ്രകാശ് നാരായണൻ

53. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ ഇരുന്നുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ആരാണ്?
- റാം മനോഹർ ലോഹ്യ

54. ക്വിറ്റ് ഇന്ത്യ സമര കാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ?
- ബല്ലിയ, സത്താറ. താംലൂക്ക്‌

55. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?
- ക്വിറ്റിന്ത്യാ സമരം

56. ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?
- മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം

57. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് ?
- 1940 സെപ്റ്റംബർ

58. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ബംഗാളിലെ മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്?
- താമ്രലിപ് തജതീയ സർക്കാർ

59. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആരാണ് താമ്രലിപ്തജതിയ സർക്കാരിന് നേതൃത്വം നൽകിയത്?
- സതീഷ് ചന്ദ്ര സാമന്ത 

60. ക്വിറ്റിന്ത്യാ സമരത്തെ “ഭ്രാന്തൻ സാഹസികത” (Mad Venture)എന്ന് വിശേഷിപ്പിച്ചത് ആരാണ്?
- ഡോ. ബി ആർ അംബേദ്കർ

61. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി തെരഞ്ഞെടുത്ത ആദ്യവ്യക്തി?
- വിനോബ ഭാവേ

62. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന രൂപീകരിച്ചത്?
- ജയപ്രകാശ് നാരായണൻ

63. ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രമുഖ സംഘടനകൾ?
- കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ

64. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു?
- കോൺഗ്രസ് റേഡിയോ
65. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ‘സീക്രട്ട് കോൺഗ്രസ് റേഡിയോ’ എന്ന പേരിൽ രഹസ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് ആരാണ്?
- ഉഷാ മേത്ത

66. സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
- നാനാ പാട്ടീൽ

67. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ?
- ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു

68. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്?
- ക്വിറ്റ് ഇന്ത്യാ സമരം

69. ക്വിറ്റിന്ത്യാ സമരത്തെത്തുടർന്ന് ഗാന്ധിജിയെയും ഭാര്യ കസ്തൂർബയേയും പാർപ്പിച്ചിരുന്നത് ?
- പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിലെ ജയിലിൽ

70. 1942 ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്‌ അറസ്റ്റു വരിച്ച, ജയില്‍ വാസമനുഭവിച്ചിരുന്ന കാലത്ത്‌ ജയിലില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന്‌ മൃഗീമര്‍ദ്ദനത്തിന്‌ വിധേയമായ ഒരു വ്യക്തി പില്‍ക്കാലത്ത്‌ കൊച്ചിയിലും തിരു-കൊച്ചിയിലും മന്ത്രിസഭാംഗവും തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയും ആയി. ആരായിരുന്നു ആ വ്യക്തി?
പനമ്പള്ളി ഗോവിന്ദമേനോന്‍

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
SCERT STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
NCERT / CBSE STDY NOTES (1 to 12) All Subjects
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here