STD 5 സാമൂഹ്യശാസ്ത്രം: Chapter 09 ജനങ്ങൾ  ജനങ്ങൾക്കുവേണ്ടി - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 Social Science (Malayalam Medium) For the People | Text Books Solution Social Science (Malayalam Medium) Chapter 09 ജനങ്ങൾ ജനങ്ങൾക്കുവേണ്ടി 
| Teaching Manual & Teachers Handbook

ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 09: ജനങ്ങൾ ജനങ്ങൾക്കുവേണ്ടി - Questions and Answers 
1. എന്താണ് ഗ്രാമസഭ?
ഉത്തരം: പഞ്ചായത്തിൽ വാർഡുതലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ. നഗരങ്ങളിൽ ഇതിനെ "വാർഡ് സഭ' എന്നു പറയുന്നു. 

2. ഗ്രാമസഭയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഗ്രാമത്തിലെ വികസനപ്രവർത്തനങ്ങൾ തയ്യാറാക്കാനുള്ള വേദിയാണ്ഗ്രാ മസഭ. വാർഡിലെ വോട്ടർമാരാണ് ഗ്രാമസഭയിലെ അംഗങ്ങൾ. വാർഡിലെ ആവശ്യങ്ങൾ അവർ ഗ്രാമസഭയിൽ ഉന്നയിക്കുന്നു. ചർച്ചകൾക്കുശേഷം അവ വികസനപ്രവർത്തനങ്ങളായി പഞ്ചായത്ത് അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഗ്രാമസഭ വിളിച്ചു കൂട്ടുന്നതിനും വികസന പ്രവർത്ത നങ്ങൾ ചർച്ചചെയ്യുന്നതിനും നേതൃത്വം നൽകുന്നത് വാർഡ് മെമ്പറാണ്.

3. ഗ്രാമസഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആരാണ്?
ഉത്തരം: വാർഡിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയാണ് ഗ്രാമസഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഈ ജനപ്രതിനിധി ഗ്രാമങ്ങളിൽ വാർഡ് മെമ്പർ എന്നും നഗരങ്ങളിൽ കൗൺസിലർ എന്നും അറിയപ്പെടുന്നു.

4. ഇന്ത്യയിലാദ്യമായി പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം?
ഉത്തരം: രാജസ്ഥാൻ 

5. ജന പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതി എവിടെയെല്ലാം നിങ്ങൾക്ക് കാണാം?
ഉത്തരം: 
• ക്ലാസ്/സ്കൂൾ ലീഡർ
• സഹകരണസംഘം
• ക്ലബ്ബ്/വായനശാല
• ബ്ലോക്ക് പഞ്ചായത്ത്
• ജില്ലാ പഞ്ചായത്ത്
• സംസ്ഥാന നിയമസഭ
• പാർലമെന്റ്

6. ''ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം''. ആരുടെ വാക്കുകളാണിത്?
ഉത്തരം: മഹാത്മാ ഗാന്ധി

7. ''ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''- ആരുടെ വാക്കുകളാണിത്?
ഉത്തരം: എബ്രഹാം ലിങ്കൺ

8. ''ആഗോളആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്വമാണ്''- ആരുടെ വാക്കുകളാണിത്?
ഉത്തരം: അമർത്യ സെൻ

9. എന്താണ് ജനാധിപത്യം?
ഉത്തരം: ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ജനങ്ങൾക്കു വേണ്ടി ഭരണം നടത്തുന്ന പ്രക്രിയയാണ് ജനാധിപത്യം.

• ജനാധിപത്യം എന്ന് അർത്ഥം വരുന്ന 'ഡെമോക്രസി' എന്ന ഇംഗ്ലീഷ് പദം 'ഡമോക്രാറ്റിയ' എന്ന ഗ്രീക്ക് പദത്തിൽനിന്ന് ഉത്ഭവിച്ചതാണ്. ജനം എന്നർത്ഥമുള്ള ഡമോസ് (demos), ശക്തി അഥവാ അധികാരം എന്നർത്ഥ മള്ള 'ക്രാറ്റോസ്' (kratos) എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നുണ്ടായതാണിത്.

10. പ്രത്യക്ഷജനാധിപത്യവും പരോക്ഷജനാധിപത്യവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഉത്തരം: പ്രത്യക്ഷ ജനാധിപത്യത്തിൽ പ്രധാന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ടെടുക്കുന്നു. 
സംസ്ഥാന നിയമസഭ, പാർലമെന്റ് എന്നിവിടങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് ജനങ്ങൾ നേരിട്ടല്ല. അവർ തിരഞ്ഞെടുത്ത പ്രതിനിധികളാണ് ഇവിടെ ജനങ്ങൾക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം പ്രാതിനിധ്യ ജനാധിപത്യത്തെ പരോക്ഷജനാധിപത്യം എന്നു പറയുന്നു.

• സാർവ്വത്രിക പ്രായപൂർത്തി വോട്ടാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 18 വയസ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും വോട്ടവകാശം ഉണ്ട്.

11. ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതകളിലൊന്നാണ്............. 
ഉത്തരം: തിരഞ്ഞെടുപ്പ് 

12. വോട്ട് ചെയ്യാൻ എത്ര വയസ്സ് പൂർത്തിയായിരിക്കണം?
ഉത്തരം:18

13. സാധാരണയായി എത്ര വർഷം കുടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്?
ഉത്തരം: 5 വർഷം 

14. പഞ്ചായത്ത് തലം മുതൽ നിയമസഭാ, ലോക്‌സഭാ തലം വരെയുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ആരാണ്?
ഉത്തരം: ജനങ്ങൾ 

15. ജനാധിപത്യത്തിന്റെ സവിശേഷ മൂല്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• സ്വാതന്ത്ര്യം
• സമത്വം
• സാഹോദര്യം
• മതേതരത്വം
• ജനങ്ങളുടെ പരമാധികാരം

16. ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുപ്പിന്റെ  പ്രാധാന്യമെന്താണ് ?
ഉത്തരം: പ്രാദേശികതലം മുതൽ പാർലമെന്റുവരെ തങ്ങളെ ഭരിക്കേണ്ട പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. 18 വയസ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും വോട്ടവകാശം ഉണ്ട്. പ്രാദേശിക ഭരണകൂടങ്ങളിലേക്കും നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള പ്രതിനിധികളെ ജനങ്ങൾ വോട്ടുചെയ്താണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതകളിലൊന്നാണ്.

17. ആരാണ് വോട്ടർ?
ഉത്തരം: 18 വയസ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും വോട്ടവകാശം ഉണ്ട്. വോട്ട് ചെയ്യാൻ അവകാശമുള്ള വ്യക്തിയെ വോട്ടർ എന്ന് വിളിക്കുന്നു.

18. ജനാധിപത്യത്തിന്റെ മൂന്ന് സവിശേഷതകൾ എഴുതുക 
ഉത്തരം: 
• ജനങ്ങളാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്
• ഒരു ജനാധിപത്യത്തിൽ, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്.
• തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച രാഷ്ട്രീയപാർട്ടി സർക്കാർ രൂപീകരിക്കുന്നു

19. ജനാധിപത്യത്തിന്റെ നിലനിൽപിനാവശ്യമായ ഘടകങ്ങൾ എന്തെല്ലാമാണ്? വിശകലനം ചെയ്യുക.
ഉത്തരം: 
• തിരഞ്ഞെടുപ്പ് 
• നിയമവാഴ്ച
• അവകാശങ്ങൾ
• സാമൂഹ്യ-സാമ്പത്തികനീതി
• മാധ്യമങ്ങൾ
• പ്രതിപക്ഷം

• തിരഞ്ഞെടുപ്പ് 
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. പ്രാദേശികതലം മുതൽ പാർലമെന്റുവരെ തങ്ങളെ ഭരിക്കേണ്ട പ്രതിനിധികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് തിരഞ്ഞെടുപ്പിലൂടെയാണ്. 
• നിയമവാഴ്ച
എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്. നിയമങ്ങൾ അനുസരിക്കാൻ എല്ലാ വർക്കും ബാധ്യതയുണ്ട്. ആരും നിയമത്തിന് അതീതരല്ല. 
• അവകാശങ്ങൾ
വ്യക്തിയുടെയും രാജ്യത്തിന്റെയും പുരോഗതിക്കുവേണ്ടി രാജ്യം അനുവദിച്ചു കൊടുത്തിട്ടുള്ള സാഹചര്യങ്ങളാണ് അവകാശങ്ങൾ. 
• സാമൂഹ്യ-സാമ്പത്തികനീതി
സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം കുറച്ച് എല്ലാവർക്കും തുല്യ പരിഗണന നൽകുക എന്നതാണ് സാമൂഹ്യ-സാമ്പത്തികനീതി എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.
• മാധ്യമങ്ങൾ
സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ് മാധ്യമങ്ങൾ. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്. 
• പ്രതിപക്ഷം
തിരഞെഞ്ഞെടുപ്പിലൂടെ ഭരണപക്ഷവും ഒപ്പം പ്രതിപക്ഷവുമുണ്ടാകുന്നു. ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നു കാട്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധർമ്മം. 

20. വിവിധ അവകാശങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയ നിയമങ്ങൾ താഴെ തന്നിരിക്കുന്ന പട്ടികയുടെ 'A' കോളത്തിൽ നൽകിയിരിക്കുന്നു. ഈ നിയമത്തിലൂടെ ലഭിക്കുന്ന വിവിധ അവകാശങ്ങൾ കണ്ടെത്തി 'B' കോളം പൂരിപ്പിക്കുവാൻ ശ്രമിക്കൂ.
A
വിവിധ നിയമങ്ങൾ
 B
ലഭിക്കുന്ന അവകാശങ്ങൾ
 • വിദ്യാഭ്യാസ അവകാശനിയമം 
 • മോട്ടോർ വാഹനനിയമം
 • വിവരാവകാശ നിയമം
 • വൃദ്ധജനപരിപാലന നിയമം
 • എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 
 • വാഹനങ്ങളുടെ സഞ്ചാരം സുഗമവും സുരക്ഷിതവുമാക്കുകയാണ് ട്രാഫിക് നിയമങ്ങളുടെ ലക്ഷ്യം. 
 • ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്. 
 • വാർദ്ധക്യത്തിൽ സംരക്ഷണവും പിന്തുണയും

21. നിത്യജീവിതത്തിൽ ജനാധിപത്യപരമായ പല ശീലങ്ങളും നമ്മൾ സ്വായത്തമാക്കാറുണ്ട്. ഏതൊക്കെയാണവ?
ഉത്തരം: 
• മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാറുണ്ട്.
• ഊഴത്തിനായി കാത്തുനിൽക്കാറുണ്ട്.
• മറ്റുള്ളവരുടെ സ്വാതന്ത്യം പരിഗണിക്കാറുണ്ട്.

22. ജനാധിപത്യം ഒരു ജീവിതരീതിയാണ്. വിശദീകരിക്കുക.
ഉത്തരം:  ഒരു ജീവിതരീതി എന്ന നിലയിൽ ജനാധിപത്യം മാനുഷികമൂല്യങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും അംഗീകാരം നൽകുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുക എന്നത് ജനാധിപത്യജീവിതരീതിയുടെ ഭാഗമാണ്. അഭിപ്രായങ്ങളോട് യോജിക്കാനോ വിയോജിക്കാനോ വ്യക്തിക്ക് അവകാശമുണ്ട്. കൂട്ടായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമ്പോൾ ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നു. വീട്, സ്കൂൾ, സമൂഹം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനാധിപത്യത്തെ ഒരു ജീവിതരീതി എന്ന നിലയിൽ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ കഴിയണം. 

23. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ഒരു ഫ്ലോചാർട്ട് വരയ്ക്കുക:





Class V Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here