MATHS QUIZ | ഗണിത ക്വിസ്
ഗണിത ക്വിസ്: പ്രൈമറി ക്ലാസുകളിൽ ഗണിത ക്വിസ് മത്സരത്തിന് നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ക്ലാസ്സിൽ ഗണിത ക്വിസ് മത്സരം നടത്താവുന്നതാണ്. ചില ചോദ്യപേപ്പർ pdf (English & Malayalam Medium) കൂടി അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്. അവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഗണിത ക്വിസ് ചോദ്യങ്ങളും ഉത്തരവും | ഗണിത ശാസ്ത്ര ക്വിസ് ചോദ്യങ്ങൾ.
ഗണിത ക്വിസ് ചോദ്യങ്ങളും ഉത്തരവും | ഗണിത ശാസ്ത്ര ക്വിസ് ചോദ്യങ്ങൾ.
ഈ ചോദ്യോത്തരങ്ങളിൽ തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. പഠനസഹായികൾ അയച്ചുതരാൻ താല്പര്യമുള്ളവർക്ക് textbookall@gmail.com എന്ന മെയിൽ ഐ.ഡി.യിലോ 9567456250 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.
ഗണിത ക്വിസ് ചുവടെ
1. ത്രികോണമിതിയുടെ പിതാവ്?
ഹിപ്പാർക്കസ്
2. ബൈനറി സംഖ്യാസമ്പ്രദായം കണ്ടെത്തിയത്?
ലിബിനിസ്
3. ശതമാനത്തിന് ഈ സംഖ്യയുമായി നല്ല ബന്ധമുണ്ട്?
100
4. അഞ്ച് അടിസ്ഥാനമായുള്ള സംഖ്യാ സമ്പ്രദായം?
ക്യൂനറി
5. ഏത് സംഖ്യയെ അടിസ്ഥാനമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ഡീനറി?
10
6. പൈ യുടെ വില ആദ്യ ആറുസ്ഥാനം വരെ കണ്ടുപിടിച്ച ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?
ആര്യഭടൻ
7. ഈ അറബി വാക്കിൽ നിന്നാണ് അൾജിബ്ര എന്ന പദം രൂപപ്പെട്ടത്?
അൽജബർ
8. ഭാരതത്തിലെ ഔദ്യോഗികമായ കലണ്ടർ?
ശകവർഷം
9. രാമാനുജൻ സംഖ്യ?
1729
10. ഗണിത തിലകം എന്ന ഗ്രന്ഥം രചിച്ചത്?
ശ്രീപതി
11. ഏറ്റവും കുറഞ്ഞ വശങ്ങളുള്ള ബഹുഭുജം?
ത്രികോണം
12. പത്ത് അധിഷ്ഠിതമാക്കിയുള്ള സംഖ്യാരീതി?
-ദശാംശരീതി
13. സംഗീതവും ഗണിതവും തമ്മലുള്ള ബന്ധം കണ്ടെത്തിയ ഗണിത ശാസ്ത്രജ്ഞൻ?
പൈഥഗോറസ്
14. ശാസ്ത്രങ്ങളുടെ റാണി?
ഗണിതം
15. നീളം വീതി ഉയരം എന്നിവ തുല്യമായ സ്തംഭം?
ക്യൂബ്
16. ബ്രഹ്മസ്ഫട സിദ്ധാന്തം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ബ്രഹ്മഗുപ്തൻ
17. വിശ്ലേഷക ജ്യാമിതിയുടെ പിതാവ്?
ദക്കാർത്തെ
18. കണക്കുകൂട്ടൽ യന്ത്രങ്ങളിൽനിന്ന് വികസിപ്പിച്ചെടുത്ത ആധുനിക യന്ത്രം?
കംമ്പ്യൂട്ടർ
19. ലോഗരിതം ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്?
നാപ്പിയർ
20. ഏറ്റവും ചെറിയ അഭാജ്യസംഖ്യ?
2
21. എത്രവർഷമാകുമ്പോഴാണ് രജതജൂബിലി ആഘോഷിക്കുന്നത്?
25
22. ഹരിക്കപ്പെടുന്ന സംഖ്യ ഈ പേരിൽ അറിയപ്പെടുന്നു?
ഹാര്യം
23. മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം എന്ന് കരുതപ്പെടുന്ന കൃതി?
യുക്തിഭാഷ
24. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞൻ?
യൂക്ലിഡ്
25. ഗണസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
കാന്റർ
26. ചൈനയിൽ ആരംഭിച്ച പ്രശസ്തമായ ഒരു ഗണിതശാസ്ത്ര കളി?
ടാൻഗ്രാം
27. ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ ഗണിതശാസ്ത്രജ്ഞൻ?
ആർക്കിമിഡിസ്
28. വ്യാസത്തിന്റെ പകുതി?
ആരം
29. ലീലാവതിയുടെ കർത്താവ്?
ഭാസ്കരൻ
30. രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യ?
അഭാജ്യസംഖ്യ
31. കാൽക്കുലേറ്റർ നിർമ്മിച്ച ശാസ്ത്രജ്ഞൻ?
പാസ്കൽ
32. വേദഗണിതത്തിന്റെ പിതാവ്?
- ഭാരതീകൃഷ്ണ
33. ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ്?
പിയറി ഫെർമാറ്റ്
34. കപ്രേക്കർ സംഖ്യ?
6174
35. ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക?
55
36. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ?
ശകുന്തളാദേവി
37. പൂജ്യം ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണം?
കമ്പ്യൂട്ടർ
38. ഇന്ത്യൻ യൂക്ലിഡ് എന്നറിയപ്പെടുന്നത്?
ഭാസ്കരാചാര്യ
39. 1 നും 100 നും ഇടക്ക് എത്ര അഭാജ്യ സംഖ്യകൾ ഉണ്ട്?
25
40. ബൈനോമിയൽ സിദ്ധാന്തം ആവിഷ്കരിച്ചത്?
ന്യട്ടൺ
41.ബൃഹത് സംഹിത എന്ന പുസ്തകം ആരുടേതാണ്?
വരാഹമിഹിരൻ
42.സാംഖ്യദർശനം ആവിഷ്കരിച്ചത്?
കപിലൻ
43. നെഗറ്റീവ് കണ്ടുപിടിച്ച രാജ്യം?
ഇന്ത്യ
44. ഗണിതശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
ഗോസ്
45. ലോക പൈ ദിനം?
മാർച്ച് 14
46. കണക്കുകൂട്ടൽ യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
പാസ്കൽ
47. ഒരുചിത്രത്തിന് സമാനമായ മറ്റൊരു ചിത്രം വരക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
പാൻതോഗ്രാഫ്
48. സാധാരണയായി നാലുവർഷത്തിലൊരിക്കൽ കാണപ്പെടുന്നു?
അധിവർഷം
49. വൃത്തകേന്ദ്രം ഉൾപ്പെടുന്ന ഞാണിന്റെ നീളം?
വ്യാസം
50. യുക്തിഭാഷ എന്ന കൃതി എഴുതിയത്?
ബ്രഹ്മദത്തൻ
51. പൂജ്യം കണ്ടുപിടിച്ചത് ?
ഇന്ത്യ
52. ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ?
6
53. ഗണിതസാരസംഗ്രഹം എഴുതിയത്?
മഹാവീരൻ
54. പാടീഗണിതം എഴുതിയത്?
ശ്രീധരൻ
55. സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥം എഴുതിയത്?
ഭാസ്കരാചാര്യൻ
56. ആര്യഭടന്റെ പ്രശസ്ത കൃതി?
ആര്യഭടീയം
57. ആയിരംകോടി?
ഖർവ്വം
58. പൂരകകോണുകളുടെ തുക ?
90 ഡിഗ്രി
59. റെയിൽവെ ട്രാക്കുകൾ ഇതിന് ഉദാഹരണമായി പറയാറുണ്ട്?
സമാന്തരം
60. ലഘുഭാസ്കരീയം എഴുതിയത്?
ഭാസ്കരൻ ഒന്നാമൻ
61. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?
ഗണിത ശാസ്ത്രം
62. ഗണിതശാസ്ത്രത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത് ആരെല്ലാം?
ആർക്കമെഡീസ്, ന്യൂട്ടൻ, ഗോസ്സ്
63. ‘ഗണിത ശാസ്ത്രത്തിന്റെ പിതാവ് ‘ എന്നറിയപ്പെടുന്നത് ആരാണ്?
പൈതഗോറസ്
64. “മനുഷ്യ കമ്പ്യൂട്ടർ” എന്നറിയപ്പെടുന്നത് ആരാണ്?
ശകുന്തള ദേവി
65. ജ്യാമിതിയുടെ പിതാവ്?
യൂക്ലിഡ്
66. ലോഗരിതത്തിന്റെ പിതാവ്?
ജോൺ നേപ്പിയർ
67.”ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥം?
എലമെന്റ്സ്
68. എലമെന്റ്സ് എന്ന കൃതി രചിച്ചത് ആരാണ്?
യൂക്ലിഡ്
69. “പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന പുസ്തകം രചിച്ചത് ആരാണ്?
ഐസക് ന്യൂട്ടൻ
70. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ?
ബർട്രൻഡ് റസ്സൽ
71. അൽമജാസ്റ് എന്ന ഗണിതശാസ്ത്ര കൃതി രചിച്ചത്?
ക്ലോഡിയോസ് ടോളമി
72. ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക?
625
73. രാമാനുജൻ സംഖ്യ എത്രയാണ് ?
1729
74. കാപ്രേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ?
6174
75. ദേശീയ ഗണിത ശാസ്ത്ര വർഷമായി ആചരിച്ച വർഷം?
2012
76. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ എത്രയാണ് ?
2
77. ഗണിതശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തി?
കാൾ ഫെഡറിക് ഗൗസ്
78. ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ്?
ഡിസംബർ 22
79. പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ ആരാണ്?
ബ്രഹ്മഗുപ്തൻ
80. സംഖ്യ ദർശനം ആവിഷ്കരിച്ചത് ആരാണ്?
കപിലൻ
81. ഭാരതത്തിന്റെ യൂക്ലിഡ് എന്നറിയപ്പെടുന്നത് ആരാണ്?
ഭാസ്കരാചാര്യർ
82. ലോക ചരിത്രത്തിൽ ഏറ്റവുമധികം ഗണിത ‘ ശാസ്ത്രജ്ഞന്മാരെ സംഭാവന ചെയ്ത
കുടുംബം ഏതാണ്?
ബർനൗലികുടുംബം
83. പ്രസിദ്ധ പേർഷ്യൻ കവിയായ ഇദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞൻ കൂടിയാണ് ആരാണ്?
ഒമർ ഖയ്യാം
84. ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരാണ്?
ശ്രീനിവാസ രാമാനുജൻ
85. ശ്രീനിവാസ രാമാനുജന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ‘ഗണിതശാസ്ത്രജ്ഞൻ ?
ഹാർഡി
86. ആര്യഭടന്റെ പ്രശസ്ത ഗണിത – ശാസ്ത്ര ഗ്രന്ഥം ഏതാണ്?
ആര്യഭടീയം
87. ‘ഗണിത സാരസംഗ്രഹം എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്
ആരാണ് ?
മഹാവീരൻ
88. സംഖ്യകൾക്കു പകരം അജ്ഞാത രാശികൾ കൈകാര്യം ചെയ്യുന്ന ഗണിത ശാസ്ത്ര ശാഖ ?
ബീജഗണിതം
89. ''Mathematics ” എന്ന വാക്കിന്റെ ഉൽഭവം ‘…… എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്?
Mathemata
90. ‘ഭാരതീയ ഗണിത ശാസ്ത്ര പ്രകാരം ‘ അർബുദം’ എത്രയാണ്?
പത്തുകോടി
91. മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ആയ യുക്തി ഭാഷയുടെ കർത്താവ്?
ബ്രഹ്മദത്തൻ
92. സിദ്ധാന്തശിരോമണി എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്?
ഭാസ്കരൻ 2
93. മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ഏതാണ്?
യുക്തിഭാഷ
94. 10^100 ഈ സംഖ്യയെ ഗണിതശാസ്ത്രത്തിൽ പറയുന്ന പേര് ?
ഗൂഗോൾ സംഖ്യ
95. ദശാംശ ചിഹ്നം ഉപയോഗിച്ച് ആദ്യമായി സംഖ്യ എഴുതിയ ശാസ്ത്രജ്ഞർ?
പെല്ലോസ് പെല്ലി സാറ്റി
96. പുരാതനകാലത്ത് കണക്കുകൂട്ടാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന യന്ത്രം?
മണിച്ചട്ടം ( അബാക്കസ്)
97. സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ‘ പണ്ഡിതന്മാർ വിളിക്കുന്ന ഗണിതശാസ്ത്രജ്ഞൻ?
ശ്രീനിവാസ രാമാനുജൻ
98. “ക്ഷേത്ര ഗണിതത്തിൽ അറിവ് നേടാത്തവർ ഈ പടി കടക്കാതെ ഇരിക്കട്ടെ” ഈ വാചകം ഇവിടെ ‘ എഴുതിവെക്കപ്പെട്ടതാണ് ?
പ്ലേറ്റോയുടെ അക്കാദമി
99.ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഗണിത അധ്യാപിക്
ഹിപ്പേഷ്യ
100. അനന്തങ്ങളുടെ എണ്ണം അനന്തം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
കാൻറർ
101. ത്രികോണമിതി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഹിപ്പാക്കർസ്
102. സമ ചിഹ്നം (=) ‘ കണ്ടുപിടിച്ചത് ആരാണ്?
റോബർട്ട് റിക്കാർഡ്
103. ഹരണ ചിഹ്നം (÷) ‘ കണ്ടുപിടിച്ചത് ആരാണ്?
ജോൺ പൈൽ
104. വ്യവകലന ചിഹ്നം (-) കണ്ടുപിടിച്ചത് ആര്?
ജോഹൻ വിഡ്മാൻ
105. സങ്കലന ചിഹ്നം (+) കണ്ടുപിടിച്ചത് ആരാണ്?
ജോഹൻ വിഡ്മാൻ
106. ഭാരതത്തിലെ പ്രസിദ്ധ സംഖ്യ ശാസ്ത്രജ്ഞൻ?
ഡി. ആർ. കാപ്രേക്കർ
107. കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരാണ്?
ബെയ്സ് പാസ്കൽ
108. റുബിക്സ് ക്യൂബ് ‘ കണ്ടെത്തിയത് ആരാണ്?
എർണോ റുബിക്സ്
109. ചിത്രകാരനായ ഗണിതശാസ്ത്രജ്ഞൻ?
ലിയനാർഡോ ഡാവിഞ്ചി
110. ദി ലൈസിയം എന്ന ഗണിതശാസ്ത്ര ‘ വിദ്യാലയം സ്ഥാപിച്ചത് ആരാണ്?
അരിസ്റ്റോട്ടിൽ
111. ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
112. 24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും ?
360 ഡിഗ്രി
113. ഒരു ചതുർഭുജത്തിലെ കോണുകളുടെ ആകെ തുക എത്ര ?
360 ഡിഗ്രി
114. ഒരു ഹെക്ടർ എത്ര ഏക്കറാണ്
2.47 ഏക്കർ
115. ഏതൊരു സംഖ്യയെയും പൂജ്യം കൊണ്ട് ഹരിച്ചാൽ ഫലം അനന്തമായിരിക്കും എന്ന് പറഞ്ഞ ഗണിതശാസ്ത്രജ്ഞന്റെ പേര് ?
ഭാസ്കരാചാര്യൻ 2 (Bhāskara II)
116. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചതാര് ?
സർ ഐസക് ന്യൂട്ടൺ
117. ഒരു ചെസ് ബോർഡിൽ എത്ര ചതുരക്കള്ളികൾ ഉണ്ടാവും ?
64
118. വർഗമൂലവും പകുതിയും തുല്ല്യമായി വരുന്ന സംഖ്യയേത് ?
4
119. ഒരു വ്യാഴവെട്ടമെന്നാൽ എത്ര വർഷമാണ് ?
12 വർഷം
120. മൂന്ന് രണ്ട് ഉപയോഗിച്ച് എഴുതാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യയേത് ?
2²²
121. ആറ് അക്കമുള്ള ഏറ്റവും ചെറിയ സംഖ്യയും അഞ്ച് അക്കമുള്ള ഏറ്റവും വലിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
1
122. ഗണിതശാസ്ത്രത്തിലെ രാജകുമാരൻ ?
ഗൗസ്
123. ഒരു സംഖ്യയുടെ പകുതിയുടെ പകുതിയുടെ പകുതി എന്നത് എത്ര ശതമാനത്തിന് തുല്ല്യമായിരിക്കും ?
12½ ശതമാനം
124. ആര്യഭടീയം എന്ന ഗണിതഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
ആര്യഭട്ടൻ
125. സമമാണ് എന്ന ആശയത്തെ സൂചിപ്പിക്കാൻ = എന്ന ചിഹ്നം കണ്ടുപിടിച്ചതാര് ?
റോബർട്ട് റെക്കോഡ്
126. കണക്കിലെ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ഇന്ത്യൻ വനിത ആരാണ് ?
ശകുന്തള ദേവി
127. ജനങ്ങളുമായി നേരിട്ട് പണമിടപാട് നടത്താത്ത ബാങ്ക് ഏതാണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
128. പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടി യുടെ പൂർണരൂപമെന്ത് ?
ഗുഡ്സ് സർവ്വീസ് ടാക്സ്
129. 1000 ത്തിന്റെ 50 ശതമാനത്തിന്റെ 10 ശതമാനം എത്രയാണ് ?
50
130. 10.5 മീറ്റർ നീളമുള്ള കമ്പിയിൽ നിന്ന് 8.05 മീറ്റർ മുറിച്ചു മാറ്റി ബാക്കിയെത്ര ?
2.45 മീറ്റർ
131. 11.49, 11.479, 11.467, 11.5 ഇവയിൽ ഏതാണ് വലുത് ?
11.5
132. 10 ന്റെ 3.2 % എത്രയാണ് ?
.32
133. 999 X 99 + 99 എത്രയാണ് ?
99000
134. 500 നെ സൂചിപ്പിക്കുന്ന റോമൻ അക്കം ഏതാണ് ?
D
135. ഒരു മണിക്കൂർ എത്ര സെക്കന്റുകളാണ് ?
3600
136. എത്രാമത്തെ ഒറ്റസംഖ്യയാണ് 999
500 -ാമത്ത
137. ഞാനൊരു ഒറ്റസംഖ്യയാണ് എന്നോട് എന്റെ രണ്ട് മടങ്ങ് കൂട്ടിയാൽ ഏറ്റവും വലിയ ഒറ്റസംഖ്യ കിട്ടും ഞാനാര് ?
333
138. ഭൂമി എത്ര ഡിഗ്രി കറങ്ങുമ്പോഴാണ് ഒരു മണിക്കൂർ ആകുന്നത് ?
15 ഡിഗ്രി
139. 10,20,32,46, ..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യയേതാണ് ?
62
140. സമയം 7.40, കണ്ണാടിയിലെ ക്ലോക്കിന്റെ പ്രതിബിംബ സമയം എത്ര ?
4. 20
141. മെസി ഒരു ക്യൂവിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 11 -ാം സ്ഥാനത്താണെങ്കിൽ ക്യൂവിൽ എത്ര പേരുണ്ട്
21
142. 0.999 നോട് എത്ര കുട്ടിയാൽ 2 കിട്ടും ?
1.001
143. 840 ന്റെ 20 ശതമാനം എത്രയാണ് ?
168
144. 50 മീറ്റർ നീളമുള്ള ഇരുമ്പ് പൈപ്പ് 20 ശതമാനം നീളം വർദ്ധിപ്പിച്ച് 10 ശതമാനം മുറിച്ചു. അപ്പോൾ - പൈപ്പിന്റെ നീളമെത്ര ?
54 മീറ്റർ
145. ശരാശരി ഒരു ദിവസം 8 മണിക്കൂർ ഉറങ്ങുന്ന ഒരാൾ 60 വയസ്സിനുള്ളിൽ എത്ര വർഷം ഉറങ്ങാനെടുക്കും ?
20 വർഷം
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments