സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 - ക്വിസ്


Independence Day Quiz | സ്വാതന്ത്ര്യ ദിനം ക്വിസ് | Independence Day Questions and Answers | Important Questions
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 
സ്വാതന്ത്ര്യ ദിനം: അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. ചോദ്യോത്തരങ്ങൾ ചുവടെ. 

സ്വാതന്ത്ര്യ ദിനം ക്വിസ് ചുവടെ

* 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്?
- ശിപായി ലഹള

* ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
- ബാലഗംഗാധരതിലക്

* സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 
- ജവഹര്‍ലാല്‍ നെഹ്റു

* 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം നടത്തിയത്?
ജവഹര്‍ലാല്‍ നെഹ്റു
‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെന്ന്’ പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം.

ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ?
- സൗത്ത് കൊറിയ, കോംഗോ

* ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

* ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി?
- വള്ളത്തോൾ നാരായണമേനോൻ

* ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

* 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്' ഇത് ആരുടെ വാക്കുകൾ?
- ഗാന്ധിജി

* ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
- സുബേദാർ

* ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെ നിന്നും?
-1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്

* ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്?
- അമൃതസർ (1919 ഏപ്രിൽ 13)

* 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
- രവീന്ദ്രനാഥടാഗോർ

* ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- രാം സിംഗ് ഠാക്കൂർ

* ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?
- ജയപ്രകാശ് നാരായണൻ

* ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ? 
- സ്വാമി വിവേകാനന്ദൻ

* അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?
- ഖാൻ അബ്ദുൾ ഗാഫർഖാൻ

* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ? 
- ക്വിറ്റ് ഇന്ത്യ സമരം

* ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?
- അരുണ ആസഫലി

* ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?
- 1942 ആഗസ്ത് 9

* ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത്?
- ചൗരി ചൗരാ സംഭവം

* ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?
- ഇന്ത്യൻ നാവിക കലാപം

* ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ? 
- അബ്ദുൾ കലാം ആസാദ്

* സ്വതന്ത്ര ഇന്ത്യയുടെ  ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ? 
- മൗണ്ട് ബാറ്റൺ പ്രഭു

* ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്  നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍?
- ജനറൽ ഡയർ

* ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷിയായ ഉദ്ദം സിംഗ്

* ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ  അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌

* എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
- ബോംബെ

* കിറ്റിന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ഡു ഓർ ഡൈ)

* ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
- ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക

* ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?
- ജവഹർലാൽ നെഹ്‌റു

* ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ?
- 61- വയസ്സിൽ

* മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം ?
- അൽ- ഹിലാൽ

* വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

* ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?
- ലിൻലിത്ഗോ പ്രഭു

* ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?
- ലിൻലിത്ഗോ പ്രഭു

* ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
- മൗലാനാ അബ്ദുൽ കലാം ആസാദ്

* കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
- ഈസ്റ്റിന്ത്യാ കമ്പനി

* ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

* ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു?
- ദണ്ഡി കടപ്പുറം (ഗുജറാത്ത്)

* ലാൽ, പാൽ, ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

* ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധത്തിന്റെ പേര്?
- പ്ലാസി യുദ്ധം (1757)

* വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
- വാർദ്ധാ പദ്ധതി

* ഗാന്ധിജി വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
- Dr. സക്കീർ ഹുസൈൻ

* അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര് ?
- ഗാന്ധിജി

* രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം  ?
- യംങ്  ഇന്ത്യ

* സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ഉണ്ടായിരുന്നു ?
- 168 ദിവസം

* U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ? 
- ഗാന്ധിജി മരണമടഞ്ഞപ്പോൾ

* ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
- കെ.പി .ആർ. ഗോപാലൻ
* ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
- ഭാരത് രത്ന

* വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
- അരവിന്ദ് ഘോഷ്

* Wake Up India എന്ന പുസ്തകം രചിച്ചതാര് -?
- ആനി ബസന്റ്

* ഇന്ത്യയുടെ ദേശീയ ഫലം?
- മാങ്ങ

* ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
- ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി

* ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
- സരോജിനി നായിഡു

* നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?
- പിംഗലി വെങ്കയ്യ

* “വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

* റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

* ആരുടെ ആത്‌മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?
അബ്ദുൾ കലാം ആസാദ്

* ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട  ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ?
- എബ്രഹാം ലിങ്കൺ

* മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു  ജന്മദിനമായ  ഇന്ത്യൻ നേതാവ്?
- ലാൽ ബഹാദൂർ ശാസ്ത്രി

* ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
- ചിത്തരഞ്ജൻ ദാസ്

* നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
- രവീന്ദ്ര നാഥ് ടാഗോർ

* ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ള രചിച്ചത് ?
- രവീന്ദ്ര നാഥ് ടാഗോർ

* ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
- ഡെറാഡൂൺ

* സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി?
ഡോ. രാജേന്ദ്രപ്രസാദ് 

* ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ് ?
- 14

* ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
- സ്വാമി വിവേകാനന്ദൻ

* അഭിവാദ്യത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
- സുഭാഷ് ചന്ദ്ര ബോസ്

* ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
- ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)

* ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?
- ഹരിജൻ (ഗാന്ധിജിയുടെ)

* “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

* സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
- മുഹമ്മദ് ഇഖ്ബാൽ

* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
- ആനി ബസന്റ്

* സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്?
- ഗാന്ധിജി

* 1923 -ൽ സ്വരാജ് പാർട്ടി രൂപീകരിച്ചത് ആരെല്ലാം?
- സി ആർ ദാസ്, മോത്തിലാൽ നെഹ്റു

* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്?
- സരോജിനി നായിഡു

* ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?
- കീഴരിയൂർ ബോംബ് കേസ്

* കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?
- ഡോ. കെ ബി മേനോൻ

* ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

* ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം ആസാദ്

* “നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ?
- സുഭാഷ് ചന്ദ്ര ബോസ്

* ഇന്ത്യയുടെ പരമോന്നത നീതി പീഠം?
 - സുപ്രീം കോടതി

* ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
- ഗാന്ധിജി

* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി ?
- മംഗൾ പാണ്ഡെ

* ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്  ?
കോട്ടയം കേരള വർമ്മ പഴശ്ശിരാജ

* കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്?
- വേലുത്തമ്പി ദളവ

* ജനഗണമന ആദ്യമായി ആലപിച്ചത് എന്നാണ്?
- 1911 ഡിസംബർ 27 ന് (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ)

* ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
- വിൻസ്റ്റൺ ചർച്ചിൽ

* ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?
- സ്വതന്ത്രഭാരതം

* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

* ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്?
- സുഭാഷ് ചന്ദ്ര ബോസ്

* മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്?
- വാഗൺട്രാജഡി

* വാഗൺ ട്രാജഡി നടന്ന വർഷം
- 1921 നവംബർ 10

* ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?
- 140 മിനിറ്റ്

* ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?
- ഒക്ടോബർ 16

* ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്  സമ്മേളനം നടന്ന വർഷം? വേദി ?
-1901 കൊൽക്കട്ട

* 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?
- ദിൻഷാ ഇ വാച്ചാ

* മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?
- 1906 ഡിസംബർ  30

* ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?
- 1906 (ആഫ്രിക്കയിൽ )

* 1899 ലെ ബുവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചതാര്?
- ഗാന്ധിജി

* 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?
- ഗോപാല കൃഷ്ണ ഗോഖലെ

* 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ

* അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?
- 1902

* സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?
- ഗോപാല കൃഷ്ണ ഗോഖലെ 

* ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?
- സ്വാമി വിവേകാനന്ദൻ

* സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി 'ബംഗാൾ കെമിക്കൽ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്' സ്ഥാപിച്ചതാര് ?
- പി.സി.റോയ്

* തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ് 
- കഴ്സൺ പ്രഭു 

* ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാജിവെച്ചത് ?
- ലോർഡ് കിച്ച്നർ

* 'ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ' എന്ന പുസ്തകം എഴുതിയതാര് ?
- റൊണാൾഡ് ഷാ

* ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?
- സ്വദേശി

* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്* ഇത് ആരുടെ വാക്കുകളാണ് ?
- കഴ്‌സൺ പ്രഭു 

* ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?
- 1947 ജൂലൈ 18

* ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം?
- 1949 നവംബർ  26

* സ്വാതന്ത്ര്യത്തിനു മുൻപ്‌ ജവാഹർലാൽ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയിലെ അംഗമായ സ്വാതന്ത്ര്യ സമര നേതാവ് തിരുവനന്തപുരം സന്ദർശിച്ചിരുന്നു. പിന്നീട് അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയായി. ആരാണത്?
- ഡോ. രാജേന്ദ്രപ്രസാദ് 
* രാഷ്ട്രപതി എന്ന നിലയിൽ ഡോ. രാജേന്ദ്രപ്രസാദ് തിരുവനന്തപുരം സന്ദർശിച്ചത് എന്നാണ്?
- 1951 മാർച്ച് 21

* രാജേന്ദ്രപ്രസാദിന് മുൻപ്‌ തിരുവനന്തപുരം സന്ദർശിച്ച സ്വതന്ത്ര ഇന്ത്യയിലെ രണ്ട് ഗവർണർ ജനറൽമാർ ?
- മൗണ്ട് ബാറ്റൺ പ്രഭു, സി.രാജഗോപാലാചാരി

* ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയിയും, സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ഒരാളാണ്. ആരാണത്?
- മൗണ്ട് ബാറ്റൺ പ്രഭു

* രാഷ്ട്രപതി എന്ന നിലയിൽ എത്തിയ രാജേന്ദ്രപ്രസാദിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ തിരുവിതാംകൂർ രാജാവ്?
ശ്രീചിത്തിരതിരുനാൾ

* പാളയത്തെ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തതും വേലുത്തമ്പിയുടെ വാൾ ഏറ്റുവാങ്ങി ഡൽഹിക്ക് കൊണ്ടുപോയതും ഏത് രാഷ്ട്രപതിയാണ്?
- ഡോ. രാജേന്ദ്രപ്രസാദ്

* രാജഭരണം കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് ഉടമസ്ഥർക്ക് തിരിച്ച് നൽകിയ രാഷ്ട്രപതി? 
- ഡോ. രാജേന്ദ്രപ്രസാദ്

* മഹാത്മാഗാന്ധി തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന മലയാളിയാണ്‌ 
- ജി.പി.പിള്ള.

* ഗാന്ധിജി ജയിലിലായിരുന്നപ്പോള്‍ യങ്‌ ഇന്ത്യയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച മലയാളിയാണ്‌ 
- ജോര്‍ജ്‌ ജോസഫ്‌.

* ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ച വര്‍ഷമാണ്‌ 
- 1920.

* എന്തുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം.
ഖിലാഫത്ത്‌ പ്രസ്ഥാനം 

* ഗാന്ധിജി പ്രസംഗിച്ച കേരളത്തിലെ ആദ്യ സ്ഥലം.
- കോഴിക്കോട്  

കോഴിക്കോട്ട്‌ ഗാന്ധിജി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത്‌ 
- കെ.മാധവന്‍ നായർ 

* ആദ്യ കേരള സന്ദര്‍ശനത്തില്‍ ഗാന്ധിജിക്ക്‌ ഒപ്പമുണ്ടായിരുന്ന നേതാവാണ്‌ 
- ഷൌക്കത്ത് അലി.

* ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യത്ത സത്യാഗ്രഹമാണ്‌ 
- വൈക്കം സത്യാഗ്രഹം (1924- 1925).

* ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു.
- വൈക്കം സത്യാഗ്രഹം 

* വൈക്കം സത്യാഗ്രഹകാലത്ത്‌ ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ (1925) തിരുവിതാംകൂറിലെ ഭരണാധികാരി 
- റീജന്റ്‌ റാണി സേതുലക്ഷ്മീഭായി

* ഗാന്ധിജി ശ്രിനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമാണ്‌ 
- 1925.

* ഗാന്ധിജിയുടെ ഉപദേശമനുസരിച്ച്‌ ഗുരുവായൂര്‍ സത്യാഗ്രഹകാലത്ത്‌ നിരാഹാരം അവസാനിപ്പിച്ച നേതാവാണ്‌ 
- കെ.കേളപ്പന്‍.

* 1934-ല്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ ---------- എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക്‌ സംഭാവന ചെയ്തത്‌ വടകര വച്ചാണ്‌. ഹരിജന്‍ ഫണ്ട്‌ പിരിക്കാനാണ്‌ അപ്രാവശ്യം ഗാന്ധിജി കേരളത്തില്‍ വന്നത്‌.
കൌമുദി

* ഒരു തീര്‍ഥാടനം എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരള സന്ദര്‍ശനം എന്നായിരുന്നു.
- 1937

* ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ് ?
- ക്ഷേത്രപ്രവേശനവിളംബരത്തെയാണ്‌
 
* ആധുനിക കാലത്തെ അത്ഭുതം എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്
- ക്ഷേത്ര പ്രവേശനവിളംബരത്തെയാണ്‌.

* കേരള സന്ദര്‍ശനത്തിനിടെ വെങ്ങാനൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗാന്ധിജി പുലയ രാജ എന്നു വിശേഷിപ്പിച്ചത്‌ ആരെ?
- അയ്യന്‍കാളിയെ

* ആകെ അഞ്ചുപ്രാവശ്യമാണ്‌ ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്‌ ഏതൊക്കെ വർഷങ്ങൾ?
- (1920,1925,1927,1934,1937).

* കേരള ഗാന്ധി എന്നറിയപ്പെട്ടത്‌ 
- കെ.കേളപ്പൻ  

* ഡല്‍ഹിഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്‌ 
- സി.കൃഷ്ണന്‍ നായർ 

* കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം 
- കോട്ടയം ജില്ലയിലെ അതിരമ്പുഴ

* മഹാത്മജിയെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി പുസ്‌തകം രചിച്ചത്‌ ആര്? പ്രാദേശികഭാഷയില്‍ രചിക്കപ്പെട്ട ഗാന്ധിജിയുടെ ആദ്യ ജീവചരിത്രമായിരുന്നു അത്‌.
സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള

* ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ 
- ജോര്‍ജ്‌ ഇരുമ്പയം 

* മഹാത്മാഗാന്ധി യങ്‌ ഇന്ത്യയില്‍ കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തെക്കുറിച്ചാണ്  ലേഖനം എഴുതിയിട്ടുണ്ട്‌.
- നായാടികള്‍ 

* ഗാന്ധിജിയെക്കുറിച്ച്‌ എന്റെ ഗുരുനാഥന്‍ എന്ന കവിത രചിച്ചത്‌ 
- വള്ളത്തോൾ 

* “ലോകമേ തറവാട് തനിക്കീ പുല്‍ച്ചെടികളും....” എന്നു തുടങ്ങുന്ന പദ്യമേതാണ് ?
- എന്റെ ഗുരുനാഥന്‍. ക്രിസ്തുവിന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും രന്തിദേവന്റെ ദയാവായ്പും ഫരിശ്ചന്ദ്രന്റെ സത്യവും പ്രവാചകന്‍ മുഹമ്മദിന്റെ സ്ഥൈര്യവും സംഗമിക്കുന്ന വ്യക്തിത്വമായിട്ടാണ്‌ ഗാന്ധിജിയെ വള്ളത്തോള്‍ കാണുന്നത്‌.
* ഗാന്ധിജി അന്തരിച്ചപ്പോള്‍ വള്ളത്തോള്‍ മനംനൊന്ത്‌ രചിച്ച കാവ്യമാണ്‌ 
- ബാപ്പുജി

* ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയത് 
- എന്‍.വി.കൃഷ്ണവാര്യർ 

* ഗാന്ധിജിയും അരാജകത്വവും എന്ന കൃതി രചിച്ചത്‌ 
- സി.ശങ്കരന്‍ നായർ 

* മഹാത്മാവിന്റെ മാര്‍ഗം എന്ന കൃതി രചിച്ചത്‌ 
- സുകുമാര്‍ അഴിക്കോട്‌. 

* ഗാന്ധിജിയുടെ അവസാനനാളുകള്‍ എന്ന കൃതി രചിച്ചത്‌ 
- കെ.എന്‍.ദാമോദരന്‍ നായർ 

* തിരു-കൊച്ചി സര്‍ക്കാര്‍ ഗാന്ധി മെമ്മോറിയല്‍ പണികഴിപ്പിച്ചത്‌  എവിടെ?
- കന്യാകുമാരി

* കേരളത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നിമജ്ജനം ചെയ്തത്‌ എവിടെ ?
- തിരുനാവായ

* ഇന്ത്യയിലെ നിതൃഹരിത നഗരം എന്ന്  തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്‌.
ഗാന്ധിജി 

* തിരുവനന്തപുരത്ത്‌ കിഴക്കേക്കോട്ടയിലാണ്‌ ഗാന്ധി പാര്‍ക്ക്‌.

* ഒരു വ്യക്തിയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയാണ്‌ 
- മഹാത്മാ ഗാന്ധി സര്‍വകലാശാല (പഴയ പേര്‍ ഗാന്ധിജി സര്‍വകലാശാല).

ഗാന്ധിജിയുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക

* പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ നടത്തിയ ചില പ്രസ്താവനകൾ ചുവടെ നൽകുന്നു.
i. 2018 – ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ്‌വ്യവസ്ഥയായി
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി  നടത്തിയ പ്രസംഗത്തില്‍ മോദി പ്രധാനമായും ഊന്നിപ്പറഞ്ഞത്, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നാണ്.
ii. 2017 – പ്രകൃതിദുരന്തങ്ങളുടെ ഓർമ്മ
രാജ്യം നേരിട്ട ചില പ്രകൃതിദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടായിരുന്നു തുടക്കം. പുതിയ ഭാരതം ശക്തവും സ്വയംപര്യാപ്തത കൈവരിച്ചതുമായ രാജ്യമാണ്. 
iii. 2016 – സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്ക്
94 മിനിറ്റ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി, 1947 ല്‍ 72 മിനിറ്റ് പ്രസംഗിച്ച നെഹ്റുവിന്‍റെ റെക്കോര്‍ഡ് മോദി തകര്‍ത്ത വര്‍ഷമാണിത്. സ്വരാജ്യത്തില്‍ നിന്ന് സുരാജ്യത്തിലേക്ക് മാറാന്‍ ആഹ്വാനം ചെയ്താണ് തുടങ്ങിയത്. 
iii. 2015 – വര്‍ഗീയ, വിഘടനവാദികള്‍ക്ക് രാജ്യത്ത് ഇടമില്ല
രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ലെന്ന താക്കീതോടെ പ്രസംഗം ആരംഭിച്ചു. വര്‍ഗീയ, വിഘടനവാദികള്‍ക്ക് രാജ്യത്ത് ഇടമില്ല. സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി  പൂര്‍ത്തിയാക്കും.
iv. 2014 – പ്രധാനമന്ത്രിയല്ല, പ്രധാന സേവകൻ
പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനാണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. ആണ്‍മക്കളെപ്പോലെ പെണ്‍മക്കളെയും തുല്യപ്രാധാന്യം നല്‍കി വളര്‍ത്തണമന്ന് നിര്‍ദേശിച്ചു.

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
SCERT STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
NCERT / CBSE STDY NOTES (1 to 12) All Subjects
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here