ശിശുദിന ക്വിസ് | November 14


Children's Day Quiz | ശിശുദിന ക്വിസ്  ക്വിസ് | Children's Day Questions and Answers | Important Questions 
| PSC Questions | LP / UP / HS Quiz | School Quiz | November 14
ശിശുദിനം ചോദ്യങ്ങളും ഉത്തരങ്ങളും 
ശിശുദിനം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 നാണ് ജനിച്ചത്. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്..

1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ശിശുദിന ക്വിസ് ചുവടെ

1. ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നതെന്ന്‌ ?
- നവംബര്‍ 14

2. ലോക ശിശുദിനം എന്ന്‌ ?
- നവംബര്‍ 20

3. ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്‌ ?
- ജവഹര്‍ലാല്‍ നെഹ്റുവിന്റെ

4. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം എന്നാണ്‌ ?
- 1889 നവംബര്‍ 14.

5. നെഹ്റുവിന്റെ പിതാവിന്റെ പേര്‌ എന്താണ്‌ ?
- മോത്തിലാല്‍ നെഹ്റു

6. നെഹ്റുവിന്റെ മാതാവിന്റെ പേര്‌ എന്താണ്‌ ?
- സ്വരൂപ്‌ റാണി

7. നെഹ്റുവിന്റെ ഭാര്യയുടെ പേര്‌ എന്താണ്‌ ?
- കമലാ കൗള്‍

8. നെഹ്റുവിന്റെ സഹോദരിമാര്‍ ആരൊക്കെയാണ്‌?
- വിജയലക്ഷ്മി പണ്ഡിറ്റ്‌, കഷ്ണാഹഠി സിങ്‌

9. ജവഹര്‍ലാല്‍ നെഹ്റു മരിച്ചത്‌ എന്നാണ്‌ ?
-1964- മെയ്‌ 27 

10. ജവഹര്‍ലാല്‍ നെഹ്റുവിന്‌ കുട്ടികള്‍ നല്‍കിയ ഓമനപേര് എന്ത്‌ ?
- ചാച്ചാജി

11. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയചെടുന്നത്‌ ആര്‌ ?
- ജവഹര്‍ലാല്‍ നെഹ്റു

12. ജവഹര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത്‌ ?
- രത്നം

13. നെഹ്റു വിദ്യാഭ്യാസവശ്യാര്‍ത്ഥം എത്രാമത്തെ വയസ്സിലാണ്‌ ഇംഗ്ലണ്ടിലേക്ക്‌ പോയത്‌ 
- പതിനാറാം വയസ്സില്‍

14. നെഹ്റു ബിരുദമെടുത്ത കോളേജ്‌ ഏത്‌ ?
- കേംബ്രിഡ്ജിലെ ടിനിറ്റി കോളേജ്‌

15. നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത്‌ എപ്പോള്‍, എവിടെവച്ച്‌ ?
- 1916 - ല്‍ ലക്നൗവില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വച്ച്‌

16. നെഹ്റുവിന്റെ വിവാഹം നടന്ന വര്‍ഷം?
- 1916

17. ജവഹര്‍ലാല്‍ നെഹ്റു ആദ്യമായി കോണ്‍ഗ്രസിനു വേണ്ടി വേദിയില്‍ പ്രസംഗിച്ച വര്‍ഷം?
-1915

18. നെഹ്റു ആദ്യമായി ജയിലില്‍ പോയ വര്‍ഷം ?
- 1921

19. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ്‌ ?
- ശാന്തിവനം

20. നെഹ്റുവിന്‌ ഭാരതരത്നം ലഭിച്ച വര്‍ഷം ?
- 1955

21. നെഹ്റുവിന്റെ മകളുടെ പേരെന്ത്‌ ?
- ഇന്ദിരാ ഗാന്ധി

22. 'ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍ ആരുടെ കൃതിയാണ്‌ ?
- ജവഹര്‍ലാല്‍ നെഹ്റു

23. നെഹ്റുവിന്റെ ആത്മകഥയുടെ പേരെന്ത്‌?
- ദ ഡിസ്കവറി ഓഫ്‌ ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍)

24. ” ആ ദീപം പൊലിഞ്ഞു” ആരുടെ മരണത്തെയാണ്‌ നെഹ്റു ഇങ്ങനെ വിശേഷിഷിച്ചത്‌ ?
- ഗാന്ധിജിയുടെ

25. ജവഹര്‍ലാല്‍നെഹ്റു ഏറ്റവും അധികം ദിവസം തടവില്‍ കിടന്ന ജയില്‍ ഏത്‌?
- അഹമ്മദ്‌ നഗര്‍ കോട്ട (1042 ദിവസം)

26. നെഹ്റു ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന സംഗീതജ്ഞ ആരാണ്‌ ?
- എം എസ്‌ സുബ്ബലക്ഷ്മി

27. കുട്ടികള്‍ കഴിഞ്ഞാല്‍ നെഹ്റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്‌ എന്തിനെയായിരുന്നു ?
- വളര്‍ത്തുമൃഗങ്ങളെ

28. ക്വിറ്റ്‌ ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്‌ ആര്‌ ?
- ജവഹര്‍ലാല്‍ നെഹ്റു

29. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോണ്‍ഗ്രസ്‌ സമ്മേളനം ഏത്‌ ?
- ലാഹോര്‍ സമ്മേളനം (1929)

30. ജവഹര്‍ലാല്‍ നെഹ്റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം ഏത്‌ ?
- 1912 ബന്ദിപൂര്‍ സമ്മേളനം

31. “ഭയത്തിന്റെയും വെറുപ്പിന്റെയും മേല്‍ വിജയം നേടിയ മനുഷ്യന്‍ എന്ന്‌ നെഹ്റുവിനെ പറ്റി പറഞ്ഞത്‌ ആര്‌ ?
- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

32.1938-ല്‍ ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച പത്രം ഏത്‌ ?
- നാഷണല്‍ ഹെറാള്‍ഡ്‌

33. നെഹ്‌റു ഏറ്റവും അധികം ഇഷ്ടപെട്ട കാര്‍ട്ടൂണിസ്റ്റ്‌ ആരായിരുന്നു ?
- കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍

34. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോള്‍ നെഹ്റു തന്റെ മേശപ്പുറത്ത്‌ വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ്‌ ഈ പ്രതിമ?
- എബ്രഹാം ലിങ്കണ്‍

35. ജവഹർലാൽ നെഹ്റുവിനെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സമ്മേളനം?
- 1929 ലെ ലാഹോർ സമ്മേളനം.

36. ഏറ്റവും കൂടുതൽ കാലം ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നതാര്?
- നെഹ്റു.
1947 മുതൽ 1964 വരെ, നെഹ്റു വിന്റെ മരണംവരെ.

36. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി 
- നെഹ്റു.

37. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവാഹർലാൽ നെഹ്‌റു.

38. ആസൂത്ര കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ?
- നെഹ്‌റു.

39. ആധുനിക ഭാരതത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
- ജവഹർലാൽ നെഹ്‌റു.

40. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഏറ്റവും കൂടുതൽ തവണ ഉയർത്തിയ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്രു.

41. ഇന്ത്യയുടെ ആദ്യ ദേശീയ അടിയ ന്തരാവസ്ഥ 1962 ൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്റു.

42. നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥല മാണ് 
- ശാന്തിവൻ.

43. 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ചെങ്കോട്ടയിൽ നെഹ്റു നടത്തിയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസംഗം?
- Tryst with Destiny.

44. 'Glimpses of World History' (വിശ്വചരിത്രാവലോകനം) രചിച്ചതാര്?
- ജവഹർലാൽ നെഹ്റു.
(1921 മുതൽ 9 വർഷക്കാലത്തെ തന്റെ കാരാഗ്രഹ ജീവിതത്തിൽ മകൾ ഇന്ദിരക്ക് എഴുതിയ കത്തുകൾ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' ആണ് പുസ്തകമായപ്പോൾ 'Glimpses of World History' ആയിത്തീർന്നത്.)

45.  'Glimpses of World History' (വിശ്വചരിത്രാവലോകനം)  'ഒരച്ഛന്‍ മകൾക്കയച്ച കത്തുകൾ' എന്നപേരില്‍ മലയാളത്തി ലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ 
- അമ്പാടി ഇക്കാവമ്മ.

46. 'ഋതുരാജൻ' എന്ന് ജവഹർലാൽ നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
- രവീന്ദ്രനാഥ ടാഗോർ.

47. ഭരണഘടനാ നിർമാണസഭയിൽ ഒബ്ജക്റ്റീവ് റെസല്യൂഷൻ (ലക്ഷ്യപ്രമേയം) അവതരിപ്പിച്ചതാര്?
- ജവഹർലാൽ നെഹ്റു.
(ഈ ലക്ഷ്യപ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായിത്തീർന്നത്.)
 
48. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?
- ജവഹർലാൽ നെഹ്റു.

49. 'ഇന്ത്യയുടെ വിദേശ നയത്തിന്റെ മുഖ്യ ശില്പി' എന്നറിയപ്പെടുന്നതാര്?
- ജവഹർലാൽ നെഹ്റു.

50. ഇന്ത്യൻ വിദേശ നയത്തിന്റെ അടിസ്ഥാനം?
- ചേരിചേരാ നയം.

51. ചേരിചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചതാര്?
- വി. കെ. കൃഷ്ണമേനോൻ.

52. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?
- പഞ്ചശീല തത്വങ്ങൾ.

53. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച വർഷം?
- 1954.
(ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായ് യുമാണ് പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ചത്.)

54. രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചതാര്?
- ജവഹർലാൽ നെഹ്റു.

55. പഞ്ചായത്തീരാജ് സംവിധാനത്തിന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്രു.

56. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്രു.

57. കേരളാ നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
- നെഹ്രു.

58. ജവഹർലാൽ നെഹ്‌റു എന്തിനെക്കുറിച്ചാണ് "ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം" എന്ന് അഭിപ്രായപ്പെട്ടത്?
- 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിനേക്കുറിച്ച്.

59. ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്രു.

60. ഗാന്ധിജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചതാരെ?
- ജവഹർലാൽ നെഹ്റുവിനെ.

61. കേരളത്തിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
- പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി.

62. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിൽ? 
- പുന്നമട കായലിൽ.

63. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ (An Autobiography) സമർപ്പിച്ചിരിക്കുന്നത് ആർക്ക്?
- കമലാ നെഹ്രുവിന്.

64. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
- സി.എച്ച്. കുഞ്ഞപ്പ.

65. ഏറ്റവും കൂടുതൽ പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റായ വ്യക്തി?
- ജവഹർലാൽ നെഹ്റു.

66. ആദ്യമായി ഭാരതരത്നം ബഹുമതിക്കർഹനായ ഇന്ത്യൻ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്റു.

67. "ഭഗത്സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയിൽ എക്കാലവും തൂങ്ങിനിൽക്കും." എന്ന് പ്രസ്താവിച്ചതാര്?
- ജവഹർലാൽ നെഹ്റു.

68. ജവഹർലാൽനെഹ്റു ആർക്ക് രാഷ്ട്രീയ അഭയം നൽകിയതിന്റെ പേരിലാണ് ഇന്ത്യ ചൈന ബന്ധം മോശമാകാനും 1962-ലെ ചൈനീസ് ആക്രമണം ഉണ്ടാവാനും കാരണം?
- ദലൈലാമ.

69. ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെയ്ക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
- ജവഹർലാൽ നെഹ്റു.


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here